പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം ; ചികിത്സ പിഴവെന്ന് ആരോപണം, സ്വകാര്യ ആശുപത്രിക്കെതിരെ കുടുംബം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പ്രസവത്തെ തുടർന്നുണ്ടായ ചികിത്സ പിഴവ് മൂലം യുവതി മരിച്ചതായി ആരോപണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. സമഗ്ര അന്വേഷണമാവശ്യപ്പെട്ട് പോലീസിനും ജില്ലാ കളക്ടർക്കും ബന്ധുക്കൾ പരാതി നൽകി.

കോഴിക്കോട് വട്ടോളി സ്വദേശിയായ ദിബിഷയെ കഴിഞ്ഞ മാസം 28നാണ് പ്രസവത്തിനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിറ്റേ ദിവസം രാവിലെ ലേബർ റൂമിൽ പ്രവേശിപ്പിക്കപ്പെട്ട ദിബിഷ ഉച്ചയോടെ പെണ്‍കുഞ്ഞിന് ജന്മം നൽകി. രാത്രിയോടെ ദിബിഷ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയച്ചതായി ബന്ധുക്കൾ പറയുന്നു.

ദിബിഷ മരിച്ചതിന് ശേഷമാണ് ഗർഭപാത്രം നീക്കം ചെയ്തതടക്കമുള്ള കാര്യങ്ങൾ അറിഞ്ഞതെന്നും ആരോപണമുണ്ട്. ശ്വാസ തടസ്സവും ഉയർന്ന രക്തസമ്മർദ്ദവുമാണ് ദിബിഷയുടെ നില വഷളാക്കിയതെന്നും ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. രക്തസ്രാവം നിലയ്ക്കാതെ വന്നപ്പോഴാണ് ഗർഭപാത്രം നീക്കേണ്ടി വന്നതെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...