മുൻ കാമുകന്റെ ഭാര്യയും ഡോക്ടറുമായ സ്ത്രീയിലേക്ക് എച്ച്ഐവി വൈറസ് കുത്തിവച്ച് യുവതി

For full experience, Download our mobile application:
Get it on Google Play

കുർണൂൽ: മുൻ കാമുകന്റെ ഭാര്യയും ഡോക്ടറുമായ സ്ത്രീയിലേക്ക് എച്ച്ഐവി വൈറസ് കുത്തിവെച്ച് യുവതി. ആന്ധ്ര പ്രദേശിലെ കുർണൂലിലാണ് സംഭവം. മുൻ കാമുകന്റെ കുടുംബം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആയിരുന്നു കൊടും ക്രൂരത. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുർണൂൽ സ്വദേശിയും 34 കാരിയുമായി ബി ബോയ വസുന്ധര എന്ന സ്ത്രീയാണ് കേസിലെ പ്രധാന പ്രതി. അഡോണിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ കൊംഗേ ജ്യോതി ഇവരുടെ രണ്ട് മക്കൾ എന്നിവരെയാണ് ജനുവരി 24ന് അറസ്റ്റിലായത്. കുർണൂലിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറിലാണ് എച്ച്ഐവി വൈറസ് കുത്തിവെച്ചത്.

മുൻ കാമുകൻ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തത് അംഗീകരിക്കാനാവാതെ ആയിരുന്നു ക്രൂരതയെന്നാണ് പോലീസ് വിശദമാക്കുന്നത്. റോഡ് അപകടം സൃഷ്ടിച്ചാണ് മുൻകാമുകന്റെ ഭാര്യയെ ഇവർ ആശുപത്രിയിലെത്തിച്ചത്. ജനുവരി 9ന് ഉച്ച കഴിഞ്ഞ് 2.30ഓടെ ഉച്ചഭക്ഷണം കഴിക്കാൻ പോയ യുവതിയെ മോട്ടോർ സൈക്കിൾ തട്ടി. വീഴ്ചയിൽ പരിക്കേറ്റ അസിസ്റ്റന്റ് പ്രൊഫസറെ സഹായിക്കാനെന്ന രീതിയിൽ ബോയ വസുന്ധര ഇവർക്കൊപ്പം കൂടി. വിനായക് ഘാട്ടിലെ കെ സി കനാലിന് അടുത്ത് വെച്ചാണ് അപകടമുണ്ടാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം : പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ...

പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത് ; എജിയുടെ നിയമോപദേശം തേടി സർക്കാർ

0
തിരുവനന്തപുരം: സിപിഎമ്മിൻ്റെ മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ പിണറായിക്കെതിരെ കേസ് എടുക്കണമെന്നഇഡി കത്തിൽ...

പാർട്ടി ചരിത്രത്തിലാദ്യം ; സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേരും

0
കോഴിക്കോട്: പാർട്ടി ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു അസാധാരണ നീക്കത്തിന് കേരളത്തിലെ...

മാസപ്പടി കേസ് : പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മാസപ്പടി കേസ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...