മുന്‍ കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട് യുവതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: മുന്‍ കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട് യുവതി. ചെന്നൈയിലാണ് നാടിനെ നടുക്കിയ സംഭവം. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫായ എം ജയന്തന്‍ എന്നയാളെ മാര്‍ച്ച് മുതല്‍ കാണുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കേസില്‍ മുപ്പത്തൊന്‍പതുകാരിയായ ഭാഗ്യലക്ഷ്മി അറസ്റ്റിലായി.

സഹോദരിക്കും കുടുംബത്തിനുമൊപ്പം താമസിച്ചിരുന്ന ജയന്തനെ മാര്‍ച്ച് 18 മുതല്‍ കാണുന്നില്ലെന്ന് കാണിച്ച് സഹോദരിയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജയന്തന്‍ പ്രതിയായ ഭാഗ്യലക്ഷ്മിയെ കാണാന്‍ പുതുക്കോട്ടയിലേക്ക് പോയതായി പോലീസ് കണ്ടെത്തിയതോടെ സംഭവത്തിന്റെ ചുരുളഴിഞ്ഞ് തുടങ്ങുകയായിരുന്നു. ചോദ്യം ചെയ്തതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. കഷ്ണങ്ങളാക്കിയ ശേഷം മൃതദേഹം ചെന്നൈയുടെ പ്രാന്തപ്രദേശത്ത് കുഴിച്ചിട്ടതായും ഭാഗ്യലക്ഷ്മി പോലീസിനോട് പറഞ്ഞു. ഭാഗ്യലക്ഷ്മി ഒറ്റയ്ക്കല്ല കുറ്റകൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ കൊന്ന് ഭക്ഷിച്ച സംഭവം : വനം വകുപ്പ് കൂട്...

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവി പശുകിടാവിനെ ആക്രമിച്ച് കൊന്ന് ഭക്ഷിച്ച സംഭവത്തില്‍...

അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ അയ്യങ്കാളി : അഡ്വ. എ.സുരേഷ്...

0
പത്തനംതിട്ട : അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പോരാടിയ നവോത്ഥാന പ്രതിഭയായിരുന്നു മഹാത്മാ...

ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനക്കരുത്ത് കേരളത്തിന് മാതൃക : ആന്റോ...

0
റാന്നി : ഫിനിക്സ് പക്ഷിയെപ്പോലെ തകർച്ചയിൽ നിന്നും പറന്നുയരാനുള്ള റാന്നിയുടെ മനകരുത്തും...

പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ കാണാനില്ല

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്ന് നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലം​ഗ കുടുംബത്തെ...