ധ്യാനത്തിന് പോയി മടങ്ങിയെത്തിയ ശേഷം കാണാതായ യുവതി ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ ; ദുരൂഹതയെന്ന് കുടുംബം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയില്‍ ധ്യാനത്തിന് പോയി മടങ്ങി വന്ന ശേഷം കാണാതായ യുവതിയെ ആളൊഴിഞ്ഞ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂപ്പാറ സ്വദേശി മുരുകേശ്വരി ആണ് മരിച്ചത്. പൗള്‍രാജിന്റെ ഭാര്യ മുരുകേശ്വരിയെ കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് കാണാതായത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ധ്യാനത്തിന് പോയി മടങ്ങിയെത്തിയ ശേഷം കാണാതായ യുവതിയെ രാജാക്കാട് എസ്റ്റേറ്റ് പൂപ്പാറക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ധ്യാനത്തിനു പോയി മടങ്ങി വന്ന ഇവരെ കാണാതാവുകയായിരുന്നു. ബന്ധു വീടുകളിലും സമീപ വീടുകളിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാതെ വന്നതോടെ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരിന്നു. സ്ഥലം ഉടമ കൃഷി ജോലികള്‍ക്കു എത്തിയപ്പോഴാണ് മൃദദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...