Friday, April 26, 2024 1:39 pm

നാല് മക്കളെ കൊലപ്പെടുത്തിയ സ്ത്രീക്ക് 20 വർഷത്തെ ജയില്‍ശിക്ഷക്ക് ശേഷം മാപ്പ് നല്‍കി

For full experience, Download our mobile application:
Get it on Google Play

സിഡ്‌നി: നാല് മക്കളെ കൊലപ്പെടുത്തിയ കേസിൽ 20 വർഷം ജയിൽ ശിക്ഷ അനുഭവിച്ച സ്ത്രീക്ക് മാപ്പ് നൽകി. ആസ്‌ട്രേലിയയുടെ നിയമചരിത്രത്തിൽ ഏറ്റവും ക്രൂരയായ പരമ്പരക്കൊലയാളി എന്നറിയപ്പെടുന്ന 55 കാരിയായ കാത്‍ലീന്‍ ഫോൾബിഗിനാണ് ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് മാപ്പ് നൽകിയത്. മക്കളായ പാട്രിക്, സാറ, ലോറ എന്നിവരെയാണ് കാത്ലീൻ കൊലപ്പെടുത്തിയതെന്നും പിന്നീട് നാലാമത്തെ കുട്ടിയെയും മനപ്പൂർവമല്ലാത്ത നരഹത്യക്ക് ഇരയാക്കിയെന്നാണ് കേസ്. എന്നാൽ താൻ നിരപരാധിയാണെന്നും കുട്ടികളെ കൊന്നിട്ടില്ലെന്നുമായിരുന്നു കാത്‍ലീന്‍ വാദിച്ചത്. എന്നാൽ തെളിവുകൾ ഇവർക്ക് എതിരായിരുന്നു. 2003 ലാണ് കാത്‍ലീന്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്.

എന്നാൽ കുട്ടികളുടെ മരണത്തില്‍ വ്യക്തതയില്ലെന്ന് കാണിച്ച് കേസ് വീണ്ടും അന്വേഷണം നടത്തി. 2022ൽ ഒരു കൊല്ലം നീളുന്ന അന്വേഷണമാണ് നടത്തിയത്. അതിൽ കുട്ടികൾ മരിച്ചത് ജനിതക രോഗമാണെന്നും കുട്ടികൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നെന്നും കണ്ടെത്തി. ഈ കാരണങ്ങളാൽ ആദ്യത്തെ മൂന്ന് കുട്ടികൾ മരിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം കോടതിയെ ബോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 20 വർഷം ജയിൽശിക്ഷ അനുഭവിച്ച കാത്‌ലീന് മാപ്പ് നൽകാൻ തീരുമാനിച്ചതെന്ന് ന്യൂ സൗത്ത് വെയില്‌സ് സ്റ്റേറ്റ് അറ്റോർണി ജനറൽ മൈക്കൽ ഡെയ്‌ലി പറഞ്ഞു. ആദ്യമൂന്ന് കുട്ടികളുടെ മരണത്തിൽ സംശയമുള്ളതിനാൽ നാലാമത്തെ കുഞ്ഞിന്റെ മരണവും സംശയത്തിന്റെ നിഴലിലാണെന്നും അധികൃതർ വ്യക്തമാക്കുന്നു. കുട്ടികൾക്ക് കാത്‍ലീന്‍ നല്ലൊരു അമ്മയാണെന്നും ജഡ്ജി ടോം ബത്തേഴ്‌സ് പറഞ്ഞു. മാപ്പ് നൽകിയതിന് പിന്നാലെ ഇവരെ ഉടൻ മോചിപ്പിക്കാനുള്ള നടപടികളും തുടങ്ങി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ഞാൻ വോട്ട് ചെയ്യും ഉറപ്പായി’ ക്യാംപയിൻ ; കന്നി വോട്ട് ചെയ്യാനെത്തിയ പെണ്‍കുട്ടിക്ക് കുരുമുളക്...

0
കല്‍പറ്റ: അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടര്‍മാരാണ് കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍...

വേനൽമഴ ചതിച്ചു ; കൊയ്ത്ത് യന്ത്രം ഇറങ്ങാനിരിക്കെ കോടങ്കരി പുഞ്ചയുടെ പലഭാഗങ്ങളിലും വെള്ളം...

0
തിരുവല്ല : 30-ന് കൊയ്ത്ത് യന്ത്രം ഇറങ്ങാനിരിക്കെ കോടങ്കരി പുഞ്ചയിൽ വേനൽമഴ...

ഈ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന്റേയും കോൺ​ഗ്രസിന്റേയും കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേരും ; എംടി...

0
കോഴിക്കോട്: ലോക്സഭാ തെര‍ഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎമ്മിന്റേയും കോൺ​ഗ്രസിന്റേയും കൂടുതൽ നേതാക്കൾ ബിജെപിയിൽ...

കേരളത്തിൽ ഉച്ചവരെ 40 ശതമാനം പോളിങ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചവരെ 40...