കെ.എസ്.ആർ.ടി.സി മിന്നൽ ബസിൽ യുവതിയോട് ലൈംഗികാതിക്രമം ; യാത്രക്കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: കെ.എസ്.ആർ.ടി.സി മിന്നൽ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സഹയാത്രികൻ പിടിയിൽ. കണ്ണൂർ തലശ്ശേരി സ്വദേശി ഷെബീർ (41) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. പാലക്കാട്-തിരുവനന്തപുരം റൂട്ടിലോടുന്ന ബസിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. പാലക്കാട് സ്വദേശിനിയായ യുവതി ബസിൽ യാത്ര ചെയ്യവേ, കൊച്ചിയിൽ നിന്നും കയറിയ പ്രതി ഇവർക്ക് പിന്നിലെ സീറ്റിലാണ് ഇരുന്നത്. ബസ് ഹരിപ്പാടിന് സമീപമെത്തിയപ്പോൾ സീറ്റിന് പിന്നിലൂടെ കൈയിട്ട് യുവതിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയും ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നു.

അപ്രതീക്ഷിത ആക്രമണത്തിൽ ഞെട്ടിയ യുവതി ഉച്ചത്തിൽ ബഹളം വെച്ചതോടെ പ്രതി മാപ്പപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ചു. തുടർന്ന് ബസ് നേരെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കൊണ്ടുപോവുകയും പ്രതിയെ പൊലീസിന് കൈമാറുകയുമായിരുന്നു. യുവതി നൽകിയ പരാതിയിൽ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ്, ഷെബീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...

കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി....

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് കൗൺസിൽ യോഗം നടന്നു

0
മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട്...