വീണ്ടും പ്രണയപ്പക ; കൊച്ചിയില്‍ യുവതിക്ക് നടുറോഡില്‍ വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാല്‍നട യാത്രക്കാരിക്ക് നടുറോഡില്‍ വെച്ച് വെട്ടേറ്റു. ഇന്ന് പതിനൊന്ന് മണിയോട് കലൂര്‍ ആസാദ് റോഡില്‍ വെച്ചാണ് സംഭവം. ബംഗാള്‍ സ്വദേശി സന്ധ്യക്കാണ് വെട്ടേറ്റത്. ഇവരുടെ മുന്‍ കാമുകന്‍ ഫറുഖാണ് വെട്ടിയതെന്നാണ് വിവരം. ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. രണ്ട് പെണ്‍കുട്ടികള്‍ നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് ഒരു പെണ്‍കുട്ടിയെ വെട്ടാന്‍ ശ്രമിച്ചു. ഇത് തടയുന്നതിനിടെ പെണ്‍കുട്ടിയുടെ കൈയ്ക്ക് വെട്ടേല്‍ക്കുകയായിരുന്നു.

കണ്ടുനിന്ന നാട്ടുകാര്‍എത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. നാട്ടുകാര്‍ തന്നെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. മുന്‍കാമുകനുമായുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. പ്രതിയ്ക്കായുള്ള തിരച്ചില്‍ ആരംഭിച്ചുവെന്നും പോലീസ് അറിയിച്ചു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ടിൽ പ്രാദേശിക നേതാക്കളും കുടുങ്ങുമെന്ന് പ്രവീൺകുമാർ

0
കോഴിക്കോട് : കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി...

അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി

0
കൊച്ചി: അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഊർജിതമാക്കി....

പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പോലീസ്...

0
തിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പട്രോളിനിടെ നിർത്തിയിട്ട പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ...

വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ

0
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി...