കുത്തേറ്റ നിലയിൽ യുവതി കാറിന് കുറുകെ ചാടി ; യുവാവ്‌ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : നഗരത്തിന് സമീപം വിജന സ്ഥലത്തെ വീട്ടില്‍വെച്ച് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കുത്തേറ്റ നിലയില്‍ ഓടിവന്ന യുവതി രക്ഷതേടി കാറിന് മുന്നില്‍ വീഴുകയായിരുന്നു. പിന്നീട് പോലീസ് എത്തിയപ്പോള്‍ സമീപത്തുള്ള വീട്ടിനുള്ളില്‍ കത്തിയുമായി ആത്മഹത്യാ ഭീഷണി മുഴക്കിനിന്ന യുവാവിനെ കണ്ടെത്തുകയായിരുന്നു.

മൂവാറ്റുപുഴ കച്ചേരിത്താഴം കാവുംപടി വഴിയില്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസിനു സമീപം ബുധനാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. കച്ചേരിത്താഴം കാവുംപടി റോഡിലാണ് കുത്തേറ്റ യുവതി കാറിനു മുന്നിലേക്ക് ഓടിയെത്തിയത്. തന്നെ ആശുപത്രിയിലാക്കണമെന്നും വീട്ടിനുള്ളില്‍ ഏതാനും പേരുണ്ടെന്നും പറഞ്ഞ യുവതിക്കൊപ്പം വേറൊരു സ്ത്രീയുമുണ്ടായിരുന്നു. കാര്‍ ഓടിച്ചിരുന്നയാള്‍ ഉടന്‍ പോലീസില്‍ അറിയിച്ചു. പോലീസെത്തി യുവതിയെ ആശുപത്രിയിലാക്കി.

യുവതി പറഞ്ഞ പ്രകാരം ജില്ലാ വിദ്യാഭ്യാസ ഓഫീസിനെതിര്‍വശത്തെ വീട്ടില്‍ പോലീസെത്തിയപ്പോഴാണ് യുവാവ് സ്വയം കുത്തുമെന്ന ഭീഷണിയോടെ കത്തിയുമായി നില്‍ക്കുന്നതു കണ്ടത്. 11 മണിയോടെ ഇയാളെ സാഹസികമായി പോലീസ് കീഴടക്കി. വിവരമറിഞ്ഞ് നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. ഈ വീട്ടില്‍ ആള്‍ താമസമില്ലെന്നാണ് സ്ഥലവാസികള്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...