ഡല്‍ഹി: പശ്ചിമ ബംഗാളില്‍ പ്രസവിച്ച ഉടന്‍ തന്നെ പിഞ്ചുകുഞ്ഞിനെ അമ്മ വലിച്ചെറിഞ്ഞ് കൊന്നു. പശ്ചിമ ബംഗാളില്‍ കസബ മേഖലയിലാണ് സംഭവം. ഏപ്രില്‍ 22 ന് കൊല്‍ക്കത്തയിലെ കസ്ബ ഏരിയയിലെ വീട്ടിലെ ടോയ്ലറ്റില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച കുഞ്ഞിനെ അമ്മ ജനലിലൂടെ പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നു. യുവതി മാനസിക വെല്ലുവിളി നേരിടുന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജനല്‍ ചില്ല് തകര്‍ത്താണ് കുഞ്ഞിനെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞത്.
ടോയ്ലെറ്റില്‍ പോയ യുവതി പ്രസവിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ആശയക്കുഴപ്പത്തിലായ താന്‍ കുഞ്ഞിനെ ജനല്‍ വഴി പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് അമ്മ മൊഴി നല്‍കിയതായി പോലീസ് പറയുന്നു. ജനല്‍ ചില്ല് തകര്‍ത്താണ് കുഞ്ഞിനെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞത്. താന്‍ ഗര്‍ഭിണിയാണ് എന്ന കാര്യം അറിയില്ലായിരുന്നു എന്നാണ് യുവതിയുടെ മൊഴി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയും ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം കുട്ടി മരണപ്പെടുകയായിരുന്നു.