ബംഗളൂരുവില്‍ കാര്‍ തടഞ്ഞു നിര്‍ത്തി യുവതിയെ വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : ബംഗളൂരുവിൽ കാർ തടഞ്ഞു നിർത്തി യുവതിയെ അഞ്ചംഗസംഘം വെട്ടിക്കൊന്നു. തിങ്കളാഴ്ച രാത്രി 10.30-ഓടെ ആനേക്കൽ-ജിഗനി റോഡിലാണ് സംഭവം. വാടകക്കൊലയാളികളാണ് കൊലയ്ക്കു പിന്നിലെന്നാണ് നിഗമനം. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ജിഗനി സ്വദേശി അർച്ചന റെഡ്ഡി(38)യാണ് കൊല്ലപ്പെട്ടത്. ബന്ധുവീട് സന്ദർശിച്ചശേഷം ഇവർ ജിഗനിയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യുവതിയുടെ ഡ്രൈവറാണ് കാർ ഓടിച്ചിരുന്നത്.

ജിഗനി ടൗണിനടുത്തെത്തിയപ്പോൾ അക്രമിസംഘം സഞ്ചരിച്ച കാർ യുവതിയുടെ കാറിന് കുറുകെയിട്ട് തടഞ്ഞു. പിൻസീറ്റിലിരിക്കുകയായിരുന്ന യുവതിയെ വലിച്ചിറക്കി വടിവാൾകൊണ്ട് വെട്ടുകയായിരുന്നു. യുവതി വെട്ടേറ്റുവീണതോടെ സംഘം രക്ഷപ്പെട്ടു. ഡ്രൈവർ ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിവാഹമോചിതയായ യുവതി മറ്റൊരാൾക്കൊപ്പമാണ് താമസം. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സാമ്പത്തിക ഇടപാടുകളുമാണ് കൊലപാതകത്തിനുകാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്; ഡൽഹിയിലെ കൊണാട്ട് പ്ലേസ് വിഷയത്തിൽ സിജെപിയും എഎപിയും ആശങ്കയിൽ

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും...

​നീറ്റ് സമരത്തിൽ നിലപാട് വ്യക്തമാക്കി മുരളി മനോഹർ ജോഷി; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

0
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ്...

രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിൽ; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

0
മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ്...

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...