പട്ടിണി കിടന്ന് ഭാരം കുറയ്ക്കാൻ ശ്രമിച്ച യുവതി ഒടുവിൽ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ

For full experience, Download our mobile application:
Get it on Google Play

ചൈന : 25 വയസുകാരിയായ യുവതിക്ക് ശരീരഭാരം കുറയ്ക്കുന്നതിനായി പിന്തുടർന്ന അതിതീവ്ര ഡയറ്റിംഗ് ഗുരുതര ആരോഗ്യപ്രശ്നത്തിലേക്ക് നയിച്ചതായി റിപ്പോർട്ട്. ആഴ്ചയിൽ ആറ് ദിവസവും പൂർണമായും പട്ടിണി കിടക്കുകയും ഒരുദിവസം മാത്രം ആഹാരം കഴിക്കുകയും ചെയ്യുന്ന രീതിയാണ് യുവതി മാസങ്ങളായി പിന്തുടർന്നിരുന്നത്. എന്നാൽ ഈ ഭക്ഷണക്രമം മൂലം യുവതിക്ക് ഗുരുതരമായ ‘അക്യൂട്ട് പാൻക്രിയാറ്റൈറ്റിസ്’ (പാൻക്രിയാസിലെ പെട്ടെന്നുള്ള വീക്കം) ബാധിക്കുകയായിരുന്നു. തുടർച്ചയായ വയറുവേദന, ഛർദ്ദി, ദഹനസംബന്ധമായ അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടത്തിയ പരിശോധനകളിലാണ് പാൻക്രിയാസിൽ ഗുരുതരമായ വീക്കം കണ്ടെത്തിയത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഊർജവും ദീർഘനേരം ലഭിക്കാതെ വന്നതും പിന്നീട് ഒരേസമയം കൂടുതൽ ഭക്ഷണം കഴിക്കുന്ന രീതിയും രോഗാവസ്ഥയ്ക്ക് കാരണമായിരിക്കാമെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.

കിഴക്കൻ സെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൗവിൽ താമസിക്കുന്ന യുവതിക്കാണ് ഈ ദുരവസ്ഥ ഉണ്ടായതെന്ന് റിപ്പോർട്ട് ചെയ്യുന്നു. സ്വകാര്യതയെ മാനിച്ച് പെൺകുട്ടിയുടെ പേര് വിവരം പുറത്തുവിട്ടിട്ടില്ല.1.55 മീറ്റർ ഉയരമുള്ള യുവതിക്ക് നേരത്തെ 55 കിലോഗ്രാം ഭാരമുണ്ടായിരുന്നു. എന്നാൽ മാസങ്ങൾക്ക് മുമ്പ് എങ്ങനെയെങ്കിലും തടിയൊന്ന് കുറയ്ക്കാനായി ഇവർ കഠിനമായ ഒരു ഡയറ്റ് പ്ലാൻ തയ്യാറാക്കി. ആഴ്ചയിൽ ആറ് ദിവസവും വളരെ കുറഞ്ഞ അളവിൽ മാത്രം ഭക്ഷണം കഴിക്കുക ഒരു ദിവസം ഇഷ്ടമുള്ളതെന്തും ആവശ്യത്തിലധികം കഴിക്കുക എന്നതായിരുന്നു ക്വിങ്ക്വിങ്ങിന്‍റെ രീതി. പട്ടിണി കിടക്കുന്ന ആറ് ദിവസങ്ങളിൽ അന്നജം അടങ്ങിയ ഭക്ഷണങ്ങൾ ഇവർ പൂർണ്ണമായും ഒഴിവാക്കി. വെള്ളത്തിൽ പുഴുങ്ങിയ പച്ചക്കറികൾ, കോഴിയിറച്ചി, മധുരം കുറഞ്ഞ പഴങ്ങൾ എന്നിവ മാത്രമാണ് കഴിച്ചിരുന്നത്. പ്രതിദിന ഊർജ്ജ ഉപഭോഗം 800 കലോറിയിൽ താഴെയായി നിലനിർത്താനായിരുന്നു ഈ ശ്രമം. എന്നാൽ ആഴ്ചയിലെ ആ ഒരു ‘ഇളവ് നൽകിയ’ ദിവസം ഹോട്ട്പോട്ട്, ഫ്രൈഡ് ചിക്കൻ, എരിവുള്ള നൂഡിൽസ്, മിൽക്ക് ടീ, അണ്ടിപ്പരിപ്പുകൾ തുടങ്ങി കൊഴുപ്പും എണ്ണയും നിറഞ്ഞ എല്ലാത്തരം ഭക്ഷണങ്ങളും ഇവർ വാരിവലിച്ചു കഴിച്ചു. ഈ കഠിനശ്രമം വഴി വെറും ഒരു മാസം കൊണ്ട് 7.5 കിലോഗ്രാം കുറയ്ക്കാനും ഭാരം 47.5 കിലോഗ്രാമിൽ എത്തിക്കാനും ഇവർക്ക് കഴിഞ്ഞു.

കടുത്ത ഡയറ്റിംഗും അതിന് പിന്നാലെയുള്ള അമിതഭക്ഷണവും കാരണം അക്യൂട്ട് പാൻക്രിയാറ്റൈറ്റിസ് ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് ആശുപത്രിയിലെ ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു. “ശരീരം മെലിയാൻ വേണ്ടി ദിവസത്തിൽ ഒരൊറ്റ നേരം മാത്രം ഭക്ഷണം കഴിച്ചാൽ മതിയെന്ന് പലരും കരുതുന്നു. എന്നാൽ ഈ രീതി പാൻക്രിയാസിന്‍റെ പ്രവർത്തനത്തെ പൂർണ്ണമായും തകിടം മറിക്കും. ദീർഘനാൾ പട്ടിണി കിടക്കുമ്പോൾ പാൻക്രിയാസ് വളരെ കുറഞ്ഞ അളവിൽ മാത്രം പ്രവർത്തിക്കുന്ന അവസ്ഥയിലാകും. പെട്ടെന്നൊരു ദിവസം അമിതമായി എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അത് ദഹിപ്പിക്കാനായി പാൻക്രിയാസ് ചുരുങ്ങിയ സമയത്തിനുള്ളിൽ വൻതോതിൽ ദഹനരസങ്ങൾ ഉത്പാദിപ്പിക്കുന്നു.” ഈ എൻസൈമുകൾ പാൻക്രിയാസിന് താങ്ങാൻ കഴിയുന്നതിലും അധികമാവുകയും, ഒടുവിൽ അവ പാൻക്രിയാസിനെത്തന്നെ നശിപ്പിക്കാൻ തുടങ്ങുകയും ചെയ്യുമെന്ന് ഡോക്ടർ വിശദീകരിച്ചു. ഇത്തരം തീവ്രമായ ഡയറ്റിംഗ് രീതികൾ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട

0
തൃശൂര്‍: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് യൂട്യൂബര്‍...

സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ ; സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍...

0
ന്യൂഡല്‍ഹി : സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള നീക്കവുമായി...

പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി : ഏജന്റിനെ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി ; ദമ്പതിമാർ അറസ്റ്റിൽ

0
ന്യൂഡൽഹി : പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ചാരശൃംഖലയുടെ ഭാഗമായ യുവദമ്പതിമാരെ പോലീസ്...

രാജിവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന് അഭിഭാഷകനാകുന്നതിൽ നിയമ തടസമില്ല ; കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് അഭിഭാഷകനായി...