ടെക്സസിലെ ഡാലസ് ഫോർട്ട്‌വർത്ത്‌ വിമാനത്താവളത്തിൽ പൂർണ്ണ നഗ്നയായി യുവതിയുടെ പരാക്രമം

For full experience, Download our mobile application:
Get it on Google Play

ഓസ്റ്റിൻ: പൂർണ്ണ ന​ഗ്നയായി വിമാനത്താവളത്തിൽ യുവതിയുടെ പരാക്രമം. രണ്ടുപേരെ കടിച്ചും പെൻസിലുപയോ​ഗിച്ച് കുത്തിയും യുവതി പരിക്കേൽപ്പിച്ചു. ടെക്സസിലെ ഡാലസ് ഫോർട്ട്‌വർത്ത്‌ വിമാനത്താവളത്തിലായിരുന്നു സംഭവം. മാർച്ച് 14 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സമാന്ത പാൽമ എന്ന യുവതിയാണ് വിമാനത്താവളത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. എട്ടുവയസ്സ് പ്രായമുള്ള മകൾക്കൊപ്പമാണിവർ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിനകത്ത് കയറിയശേഷം ഇവർ പരസ്യമായി വസ്ത്രമുരിയുകയായിരുന്നു.

തുടർന്ന് അവർ സുരക്ഷാ ഉദ്യോ​ഗസ്ഥരെ അസഭ്യം പറയുകയും പരിസരത്തെല്ലാം കയ്യിലെ കുപ്പിയിലുള്ള വെള്ളം ഒഴിക്കുകയും ചെയ്തു. ഇതിനിടെ വിമാനത്താവളത്തിലെ റെസ്റ്റോറന്റിലെ ജീവനക്കാരൻ യുവതിയെ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ താൻ വീനസ് ദേവതയാണെന്നുപറഞ്ഞ് അദ്ദേഹത്തിന്റെ തലയിലും മുഖത്തും പെൻസിലുപയോ​ഗിച്ച് കുത്തുകയായിരുന്നു. കൂടാതെ മറ്റൊരാളുടെ കൈത്തണ്ടയിൽ കടിക്കുകയും ചെയ്തു. യുവതിയുടെ പരാക്രമം ഇവിടംകൊണ്ടും അവസാനിച്ചില്ല. ന​ഗ്നത മറയ്ക്കാൻ കോട്ടുമായി ഒരു യുവതി സമാന്തയെ സമീപിച്ചെങ്കിലും അവരത് തട്ടിയെടുക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു.

വിമാനത്താവളത്തിലെ ഒരു മോണിറ്റർ തകർത്ത യുവതി തന്റെ ഫോൺ മറ്റൊരു സ്‌ക്രീനിലേക്ക് പലതവണ എറിയുകയും പിന്നീട് എമർജൻസി ഡോറിനുപിന്നിൽ ഒളിക്കുകയും ചെയ്തു. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഈ സംഭവങ്ങളെല്ലാം ചുറ്റുംകൂടിയിരുന്ന പലരും മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. പരസ്പരബന്ധമില്ലാതെയാണ് കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ഇവർ പോലീസിനോട് സംസാരിച്ചത്. തുടർന്ന നടത്തിയ ചോദ്യം ചെയ്യലിൽ താൻ അന്നേദിവസം മരുന്ന കഴിച്ചിരുന്നില്ലെന്നാണ് പറഞ്ഞത്. എന്നാൽ എന്ത് മരുന്നാണിതെന്ന് പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവരെ ഒരു മാനസികാരോ​ഗ്യ കേന്ദ്രത്തിലാക്കിയിരിക്കുകയാണിപ്പോൾ.

മാരകായുധം ഉപയോ​ഗിച്ച് ആക്രമണം നടത്തിയെന്നാണ് സമാന്തയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. യുവതിയുടെ അസ്വാഭാവികമായ പെരുമാറ്റത്തിന് കാരണമെന്താണെന്നും വ്യക്തമായിട്ടില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...