വനിതകള്‍ക്ക് സുരക്ഷിതമായി തങ്ങാം ; വനിതാ മിത്ര കേന്ദ്രം ഉദ്ഘാടനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കാക്കനാട് : എറണാകുളത്ത് എത്തുന്ന സ്ത്രീകള്‍ക്ക് ഇനി കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാം. കാക്കനാട് കുന്നുംപുറത്ത് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ വനിതാമിത്ര കേന്ദ്രത്തിലാണ് സ്ത്രീകള്‍ക്കായി താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്രം ഉദ്ഘാടനം ചെയ്യും. തൃക്കാക്കര നഗരസഭയില്‍ കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുള്ള ഒരേക്കറിലാണ് വനിതാമിത്ര കേന്ദ്രം നിര്‍മിച്ചരിക്കുന്നത്.

എട്ടുകോടിയോളം രൂപ ചെലവിട്ടു നിര്‍മ്മിച്ച കേന്ദ്രത്തില്‍ 130 സ്ത്രീകള്‍ക്ക് താമസിക്കാം. ഷട്ടില്‍ കോര്‍ട്ട്, സൗജന്യ വൈഫൈ, അംഗപരിമിതിയുള്ളവര്‍ക്ക് പ്രത്യേക മുറികള്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഭക്ഷണവിതരണത്തിനുള്ള സംവിധാനവും ഉണ്ട്. ജോലി, പഠനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് ഈ സൗകര്യം ഏറെ പ്രയോജനമാകും. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....