വനിതാ ക്ലാര്‍ക്കിനെ സിപിഎം കൗണ്‍സിലര്‍ മര്‍ദ്ദിച്ചു ; പരാതി സ്വീകരിക്കാന്‍ കൂട്ടാക്കാതെ സെക്രട്ടറിയുടെ വിരട്ടല്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ നഗരസഭയില്‍ വനിതാ ക്ലാര്‍ക്കിനെ സിപിഎമ്മിന്റെ കൗണ്‍സിലര്‍ മര്‍ദ്ദിച്ചു. പരാതി നല്‍കിയപ്പോള്‍ സ്വീകരിക്കാന്‍ കൂട്ടാക്കാതെ സെക്രട്ടറിയുടെ വിരട്ടല്‍. ഏറെ നാളായി തുടരുന്ന അസഭ്യം വിളിയും മാനസിക പീഡനവുമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. മര്‍ദ്ദനമേറ്റ ക്ലാര്‍ക്ക് പരാതി നല്‍കിയപ്പോള്‍ സ്വീകരിക്കാന്‍ കൂട്ടാക്കാതെ സെക്രട്ടറിയുടെ വിരട്ടല്‍. തുണയാകുമെന്ന് കരുതിയ ഇടതുപക്ഷ സര്‍വീസ് സംഘടനയും കൗണ്‍സിലറുടെ വക്കാലത്ത് ഏറ്റെടുത്തു. പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ സിപിഎം ഏരിയാ സെക്രട്ടറിയും ഭീഷണിപ്പെടുത്തി. ഇതൊന്നും താനറിഞ്ഞില്ലെന്ന മട്ടില്‍ പ്രതിമ പോലെ നില്‍ക്കുകയാണ് സിപിഐക്കാരനായ നഗരസഭാ ചെയര്‍മാന്‍. മൂന്നു ദിവസം മുന്‍പാണ് ക്ലാര്‍ക്കിനെ നഗരസഭാ കൗണ്‍സിലര്‍ ഷാജഹാന്‍ മര്‍ദ്ദിച്ചത്. ചട്ടം മറികടന്ന് ഇയാള്‍ പറയുന്നതൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് ക്ലാര്‍ക്ക് പറഞ്ഞതാണ് കാരണം.

ഇതിന്റെ പേരില്‍ ഏറെ നാളായി ഇയാള്‍ ജീവനക്കാരിയെ മാനസികമായി സമ്മര്‍ദത്തിലാക്കി വരികയായിരുന്നു. അസഭ്യം വിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥ വരുതിക്ക് വരുന്നില്ലെന്ന് കണ്ടപ്പോഴാണ് മര്‍ദ്ദിച്ചത്. യുവതിയുടെ കൈയ്ക്കാണ് മര്‍ദ്ദനമേറ്റത്. നഗരസഭാ ഓഫീസില്‍ വച്ചു തന്നെയായിരുന്നു കൗണ്‍സിലറുടെ കൈയാങ്കളി. മാനസികമായി തകര്‍ന്ന യുവതി സെക്രട്ടറിക്ക് പരാതി നല്‍കി. തൊഴിലിടങ്ങളിലെ മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് മേലധികാരിക്ക് പരാതി നല്‍കുകയാണ് വേണ്ടത്. മേലധികാരി ഈ പരാതി പോലീസിന് കൈമാറണം. എന്നാല്‍, ഇവിടെ പരാതി പോലീസിന് കൈമാറുന്നതിന് പകരം ജീവനക്കാരിയെ വിരട്ടാനാണത്രേ സെക്രട്ടറി ശ്രമിച്ചത്. പരാതി താന്‍ പോലീസിന് കൈമാറാം. അതിന്റെ പേരില്‍ വരുന്ന ഭവിഷ്യത്ത് അനുഭവിച്ചു കൊള്ളണമെന്നായിരുന്നു വിരട്ടല്‍.

പോലീസ് കേസും തുടര്‍ന്നുള്ള നടപടി ക്രമങ്ങളും ഒറ്റയ്ക്ക് നേരിട്ടു കൊള്ളണമെന്ന് കൂടി സെക്രട്ടറി പറഞ്ഞതോടെ യുവതി ഭയന്നു. വിവരം നഗരസഭാ ചെയര്‍മാന്‍ ഡി.സജിയുടെ ശ്രദ്ധയിലുമെത്തി. എന്നാല്‍, ഒരു നടപടിക്കും ചെയര്‍മാന്‍ മുതിര്‍ന്നില്ല. സിപിഎമ്മിന്റെ അടൂര്‍ ഏരിയാ സെക്രട്ടറി എസ് മനോജും യുവതിയെ വിരട്ടിയെന്ന് പറയുന്നു. പരാതിയുമായി മുന്നോട്ടു പോയാല്‍ ഭവിഷ്യത്ത് ഉണ്ടാകുമെന്നായിരുന്നു വിരട്ടല്‍. നഗരസഭ ചെയര്‍മാന്‍ ഡി.സജി സിപിഐക്കാരനാണ്. എങ്കിലും സിപിഎം നേതാക്കളുടെ താളത്തിനൊപ്പിച്ച്‌ തുള്ളുന്ന പാവയാണ് ഇദ്ദേഹമെന്നാണ് പൊതുവേയുള്ള ആരോപണം. യുവതിയെ കൗണ്‍സിലര്‍ ഷാജഹാന്‍ മര്‍ദ്ദിച്ച കാര്യം സജി സമ്മതിക്കുന്നുണ്ട്. എന്നാല്‍, തനിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നാണ് സജിയുടെ പക്ഷം. സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറി വരയ്ക്കുന്ന വരയ്ക്കപ്പുറം കടക്കാന്‍ സജി തയാറല്ലെന്നാണ് പ്രതിപക്ഷമായ യുഡിഎഫ് പറയുന്നത്.

യുവതിയെ മര്‍ദ്ദിച്ച കൗണ്‍സിലര്‍ ഷാജഹാന്‍ സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനുവിന്റെയും ഏരിയാ സെക്രട്ടറി മനോജിന്റെയും വലംകൈയാണ്. നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. പട്ടികജാതിക്കാര്‍ക്ക് കൊടുക്കാനുള്ള ഭൂമി തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ അടിച്ചു മാറ്റിയതിന് ഇയാള്‍ക്കെതിരേ കേസുണ്ട്. അന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഇയാളെ തിരികെ കൊണ്ടു വന്ന് സുപ്രധാന തസ്തിക നല്‍കിയത് ഉദയഭാനുവും മനോജും ചേര്‍ന്നാണ്. തനിക്കൊപ്പം നില്‍ക്കുമെന്ന് ജീവനക്കാരി കരുതിയ ഇടതുപക്ഷ സര്‍വീസ് സംഘടനയും കൈവിട്ടിരിക്കുകയാണ്. ഏരിയാ സെക്രട്ടറി പറയുന്നത് അനുസരിക്കാനാണ് ഇവര്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം. ജീവനക്കാരിയെ ഇവിടെ നിന്ന് വടക്കന്‍ ജില്ലയിലേക്ക് പറപ്പിക്കാനുള്ള നീക്കവും സജീവമായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...

ചരിത്രത്തിൽ ആദ്യം ; ഡിവൈഎഫ്ഐ വനിതാ പ്രസിഡന്റ് സ്ഥാനത്തേക്ക് ചിന്താ ജെറോം ; എം....

0
തൃശൂർ : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോം തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐയുടെ...