അമിത് ഷായ്ക്കും സോണിയാ ഗാന്ധിയ്ക്കും സുരക്ഷയൊരുക്കാന്‍ ഇനി സി.ആര്‍.പി.എഫ്. വനിതാ കമാന്‍ഡോകളും

For full experience, Download our mobile application:
Get it on Google Play

ന്യൂദല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കുള്ള സുരക്ഷാസേനയില്‍ വനിതാ സി.ആര്‍.പി.എഫുകാരെക്കൂടി ഉള്‍പ്പെടുത്തി. ഇതാദ്യമായാണ് ഇവരുടെ സുരക്ഷാച്ചുമതലയ്ക്കായി വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. സുരക്ഷാച്ചുമതലയുമായി ബന്ധപ്പെട്ട പത്താഴ്ചത്തെ പരിശീലനം കഴിഞ്ഞ വനിതാ ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വസതിയിലും വനിതാ സി.ആര്‍.പി.എഫുകാരെ സുരക്ഷയ്ക്കായി നിയോഗിക്കും. മന്‍മോഹന്‍ സിങ്ങിന്റെ ഭാര്യ ഗുര്‍ശരണ്‍ കൗറും സംരക്ഷണം നല്‍കേണ്ടവരുടെ പട്ടികയിലുള്ളയാളാണ്. അതിനാല്‍ അദ്ദേഹത്തിന്റെ വസതിയിലും സുരക്ഷാ പരിശോധനയ്ക്കും മറ്റുമായി വനിതാ സി.ആര്‍.പി.എഫുകാരെ നിയോഗിക്കപ്പെടും. ജനുവരി രണ്ടാംവാരം മുതല്‍ സി.ആര്‍.പി.എഫിന്റെ വി.ഐ.പി. സുരക്ഷാവിഭാഗത്തിലേക്ക് 32 പേരെക്കൂടി നിയോഗിക്കുമെന്നും ഇവരെ സുരക്ഷ നല്‍കേണ്ടവരുടെ വസതികളിലും വിന്യസിക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ദമരുതി – വെച്ചൂച്ചിറ റോഡിലെ അപകടക്കെണി : വാർത്തയ്ക്ക് പിന്നാലെ റോഡിലെ ഗർത്തം മൂടി...

0
വെച്ചൂച്ചിറ : ഉന്നത നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്ന മന്ദമരുതി - വെച്ചൂച്ചിറ...

നീറ്റ് പരീക്ഷാ ക്രമക്കേട് : പത്തനംതിട്ടയിൽ ഡി.സി.സിയുടെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധ സമരം...

0
പത്തനംതിട്ട : നീറ്റ്, സി.ബി.എസ്.സി പരീക്ഷകളിലെ ക്രമക്കേടിനും തട്ടിപ്പിനുമെതിരെ വിദ്യാർത്ഥികളും യുവാക്കളും...

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

0
ധാക്ക: ഹസീന സർക്കാരിന്റെ പതനത്തിന് ശേഷവും പദവിയിൽ തുടർന്ന ബംഗ്ലാദേശ് പ്രസിഡന്റ്...

കൊച്ചി വിമാനത്താവളത്തിൽ 2 കോടിയുടെ സ്വർണവേട്ട

0
കൊച്ചി : അബുദാബിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്ന ജംഷീദിനെ സംശയത്തെ...