കണ്ണൂർ : യുവാവിനെ കുത്തിക്കൊന്നു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) ആണ് മരിച്ചത്. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾക്കിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിയത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. സാജിദ് എന്നയാളാണ് ഹാഷിമിനെയും രണ്ട് സുഹൃത്തുക്കളെയും ആക്രമിച്ചത്. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. ഹിഷാമിന്റെ മൃതദേഹം പോലീസ് നടപടികള്‍ക്കു ശേഷം കണ്ണൂര്‍ മെഡിക്കല്‍കോളേജിലേയ്ക്കു മാറ്റി. ഒളിവിൽ പോയ സാജിദിന് വേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
മൊബൈല്‍ ചാറ്റിങ് വിഷയം ; കണ്ണൂരില്‍ യുവാവിനെ കുത്തിക്കൊന്നു
RECENT NEWS
Advertisment