വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ താമസിക്കാം : സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിക്കാമെന്ന് സുപ്രീംകോടതി. കോടതികളുടെ മറിച്ചുള്ള വിധികൾക്ക് മുകളിലാണ് സുപ്രീംകോടതിയുടെ ഈ വിധി. വിവാഹ മോചനം നേടിയ സ്ത്രീയെ ഭർത്താവിനോ അവരുടെ കുടുംബത്തിനോ വീട്ടിൽ നിന്ന് പുറത്താക്കാൻ സാധിക്കില്ലെന്നും ആ വീട്ടിൽ തന്നെ താമസം തുടരാൻ സ്ത്രീയ്ക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി വിധിച്ചു. ജസ്റ്റിസ് അശോക് ഭൂഷൻ, ആർ സുഭാഷ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2019 ലെ ഡൽഹി ഹൈക്കോടതി വിധിയ്ക്കെതിരായി സതീഷ് ചന്ദർ അഹൂജ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി.

സതീഷിന്റെ മരുമകൾ സ്‌നേഹ അഹൂജയ്ക്ക് ഈ വീട്ടിൽ താമസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ഡൽഹി ഹൈക്കോടതി വിധി. ഭർത്താവ് രവീൺ അഹൂജയിൽ നിന്ന് വിവാഹ മോചനം നേടാനുള്ള നിയമനടപടികളുമായി സ്‌നേഹ മുമ്പോട്ട് പോകവേയായിരുന്നു ഹൈക്കോടതി വിധി. എന്നാൽ തന്റെ സ്വന്തം അധ്വാനത്താൽ പണികഴിപ്പിച്ച വീട്ടിൽ മകൻ രവീൺ അഹൂജയ്ക്ക് അവകാശമില്ലെന്നും പിന്നെങ്ങനെ ഭാര്യ സ്‌നേഹയ്ക്ക് അവകാശമുണ്ടാകുമെന്നും കാണിച്ച് കൊണ്ട് സതീഷ് ഫയൽ ചെയ്ത ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...