സമാധാനസന്ദേശവുമായി വനിതാ കണ്ടക്ടർമാരുടെ ആനവണ്ടി യാത്ര

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിന്‍കര : യുദ്ധത്തിനെതിരായ സമാധാന സന്ദേശവുമായി നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.ടി.സി.ഡിപ്പോയിലെ വനിതാ കണ്ടക്ടര്‍മാര്‍ ആനവണ്ടിയാത്ര സംഘടിപ്പിച്ചു. ലോകസമാധാന ആഹ്വാനവുമായി പ്രകാശദീപങ്ങള്‍ തെളിച്ചാണ് നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ വനിതാ കണ്ടക്ടര്‍മാരുടെ യാത്ര.
വനിതാദിന വാരാചരണത്തോടനുബന്ധിച്ച്‌ കെ.എസ്.ആര്‍.ടി.സി. ഒരാഴ്ചക്കാലം വനിതകള്‍ക്ക് മാത്രമായി വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്.

സംഘാടനവും പങ്കാളിത്തവും എല്ലാം വനിതകള്‍ മാത്രം. യാത്രയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി.ആര്‍.സലൂജ നിര്‍വഹിച്ചു. യോഗത്തില്‍ ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ ടി.ഐ.സതീഷ്‌കുമാര്‍, ടൂറിസം സെല്‍ കോ-ഓര്‍ഡിനേറ്റര്‍ എന്‍.കെ.രഞ്ജിത്ത്, ഒ.ശ്രീജകുമാരി, വി.സൗമ്യ ലക്ഷ്മി, ജി.പി.കവിത, എസ്.ബീന, വി.സൗമ്യ, എസ്.ശ്രീലത എന്നിവര്‍ സംസാരിച്ചു. യാത്രയ്ക്ക് എസ്.സുജ, വി.അശ്വതി, എസ്.വി.പ്രിയ, ആശ കെ.നായര്‍, കെ.പി.ദീപ, വി.സജിതകുമാരി, സുരേഷ് കുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...