മലയാലപ്പുഴയിലെ ശുദ്ധജലക്ഷാമം പരിഹരിക്കണം : കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതും ആയിരക്കണക്കിന് ഭക്തജനങ്ങൾ ദർശനത്തിനായി എത്തിച്ചേരുന്ന മലയാലപ്പുഴ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നതുമായ മലയാലപ്പുഴയിലും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും അനുഭപ്പെടുന്ന രൂക്ഷമായ ശുദ്ധജലക്ഷാമം പരിഹരിക്കുവാൻ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കുന്നത് ഉൾപ്പെടെയുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് മണ്ഡലം കോൺഗ്രസ് പ്രവർത്തകയോഗം സർക്കാരിനോടും ബന്ധപ്പെട്ട ഗ്രാമപഞ്ചാത്ത്, വാട്ടർ അതോറിറ്റി അധികൃതരോടും ആവശ്യപ്പെട്ടു.

വേനൽ അടുത്തത്തോടെ പഞ്ചായത്തിലെ മലയാലപ്പുഴ ജംഗ്ഷൻ, താഴം, കാത്തിരപ്പാറ, പൊതീപ്പാട്, പുക്കുളം, മുക്കുഴി മണ്ണാറക്കുളഞ്ഞി മുരുപ്പ്, കോഴികുന്നം, തോമ്പിൽ കൊട്ടാരം, പരുത്തിയാനി, കുമ്പംപാറ മുരുപ്പ്, കോട്ടമുക്ക്, പാമ്പേറ്റുമല, വടക്കുപുറം, കിഴക്കുപുറം, ഈട്ടിമൂട്ടിൽപ്പടി, വാഴ വിള, കോയിക്കലേത്ത് കോളനി എന്നിവിടങ്ങളിലെ ജനങ്ങൾ ശുദ്ധജലത്തിനായി കിലോ മീറ്ററുകൾ സഞ്ചരിക്കേണ്ട സ്ഥിതിയാണ്.

പഞ്ചായത്തിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാകേണ്ട വർഷങ്ങളുടെ പഴക്കമുള്ളതും കാലഹരണപ്പെട്ടതുമായ മലയാലപ്പുഴ, അട്ടച്ചാക്കൽ ശുദ്ധ ജല പദ്ധതികളിലെ പൈപ്പുകളിൽ നിന്നും മാസത്തിൽ രണ്ട് പ്രാവശ്യം മാത്രമാണ് പൊതുജനങ്ങൾക്ക് ജലം ലഭിക്കുന്നതെന്നും കോൺഗ്രസ് യോഗം ചൂണ്ടിക്കാട്ടി. ഇപ്പോഴുള്ള രണ്ട് പദ്ധതികളുടെ ജല സ്രോതസുകളായ കടവുപുഴ, അച്ചൻകോവിൽ ആറുകളിലെ കിണറുകളിലെ ജല ദൗർലഭ്യം പരിഹരിക്കുവാൻ പുതിയ പദ്ധതികൾ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

ശുദ്ധജലക്ഷാമം പരിഹരിക്കുവാൻ താൽകാലിക അടിസ്ഥാനത്തിൽ ടാങ്കർ ലോറികളിൽ കുടി വെള്ള വിതരണം നടത്തുകയും സർക്കാർ സഹായത്തോടെ പഞ്ചായത്തിലെ എല്ലാ വാർഡുകളിലുമുള്ള ജനങ്ങൾക്ക് ഉപയോഗപ്രദമായ ദീർഘകാലത്തേക്കുള്ളപുതിയ പദ്ധതിക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ച് അനുമതി നേടുവാൻ തയ്യാറായില്ലെങ്കിൽ സർക്കാരിനും ഗ്രാമ പഞ്ചായത്തിനുമെതിരെ ശക്തമായ സമര പരിപാടികൾ ആരംഭിക്കുവാൻ കോൺഗ്രസ് തീരുമാനിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട് അധ്യക്ഷത വഹിച്ചു. ഡിസിസി അംഗങ്ങളായ ജയിംസ് കീക്കരിക്കാട്ട്, ഇ.കെ.സത്യവൃതൻ, ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. ആശ പെരുമ്പ്രാൽ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ പ്രമോദ് താന്നിമൂട്ടിൽ, കെ.ജി.ബാലകൃഷ്ണപിള്ള, ജോസഫ് മാത്യു ചുണ്ടമണ്ണിൽ, ബെന്നി ഈട്ടിമൂട്ടിൽ, അനി ഇലക്കുളം, ജയിംസ് പരുത്തിയാനിക്കൽ, ജേക്കബ് മാത്യു, രാഹുൽ മുണ്ടക്കൽ, ബിജുമോൻ തോട്ടം, സനൽകുമാർ മലയാലപ്പുഴ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ കൽക്കരി ഖനിയിൽ സ്ഫോടനം ; 15 തൊഴിലാളികൾ കൊല്ലപ്പെട്ടു

0
കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കൽക്കരി ഖനിയിലുണ്ടായ മീഥെയ്ൻ വാതക സ്ഫോടനത്തിൽ...

അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറുടെ ലൈസൻസ് സാധുവല്ലെങ്കിൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ല ;...

0
ന്യൂഡൽഹി: അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറുടെ ലൈസൻസ് സാധുവല്ലെങ്കിൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ്...

സ്വത്തുവിവരം മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയ രാജീവ് ചന്ദ്രശേഖരന്‍റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശബരീനാഥൻ ഹൈക്കോടതിയിൽ

0
തിരുവനന്തപുരം: സ്വത്തുവിവരം തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയ നേമം...