പത്തനംതിട്ട : ജോയിന്‍റ് കൗണ്‍സില്‍ ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാ ദിനത്തില്‍ ”ഒരുമ” പെണ്‍ശബ്ദ സദസും യുദ്ധവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. പ്രശസ്ത കവിയിത്രി ഹണിമോള്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ കൗണ്‍സില്‍ വനിതാ കമ്മിറ്റി ജില്ലാ പ്രസിഡന്‍റ് ജിന്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. കെ.ആര്‍ പ്രവീണ, ഐ സബീന, എന്‍ സോയാമോള്‍, ആര്‍ മനോജ് കുമാര്‍, എം.കെ സരള, മഞ്ചു എബ്രഹാം, മിനി മുരളി എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പി.ആര്‍ ലേഖ, എം.കെ മായ എന്നിവരെ ആദരിച്ചു.
വനിതാ ദിനത്തില്‍ പെണ്‍ശബ്ദ സദസും യുദ്ധവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു
RECENT NEWS
Advertisment




























