സിഎംഎസ് ഹൈസ്ക്കൂളിൽ ‘വണ്ടർ ബീറ്റ്സ് ‘ പ്രതിഷ്ഠ ചടങ്ങ് 26ന് ; ലോഗോ പ്രകാശനം 12ന്

For full experience, Download our mobile application:
Get it on Google Play

എടത്വ : തലവടി സി.എം.എസ് ഹൈസ്ക്കൂളിൽ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സജ്ജമാക്കുന്ന പ്രീ പ്രൈമറി ഡേ കെയർ പ്രോജക്ടായ ‘വണ്ടർ ബീറ്റ്സ് ‘ പ്രതിഷ്ഠ ചടങ്ങ് 26ന് 9ന് രക്ഷാധികാരി സിഎസ്ഐ സഭാ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ നിർവഹിക്കും. റവ. തോമസ് നോർട്ടൺ നഗറിൽ നടക്കുന്ന ചടങ്ങിൽ ഫോർമർ സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ അധ്യക്ഷത വഹിക്കും. ലോഗോ പ്രകാശനം 12ന് രാവിലെ 10.30ന് തലവടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ സന്തോഷ് നിർവഹിക്കും. വൈസ് പ്രസിഡന്റ് എടത്വ ഗ്രാമപഞ്ചായത്ത് അംഗം ബെറ്റി ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.

28 ന് 3 ന് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ക്രിസ്തുമസ് പുതുവത്സര സംഗമം പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റർ ശ്രീ റെജിൽ സാം മാത്യൂ അധ്യക്ഷത വഹിക്കും. ജിബി ഈപ്പൻ, അഡ്വ എംആർ സുരേഷ്കുമാർ എന്നിവർ കൺവീനർമാരായി സംഘാടക സമിതി ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കുന്നതായി ഫോർമർ സ്റ്റുഡന്റസ് അസോസിയേഷന്‍ ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള , ട്രഷറാർ എബി മാത്യു എന്നിവർ അറിയിച്ചു. 1841 ൽ സ്ഥാപിതമായ തലവടി കുന്തിരിക്കല്‍ സിഎംഎസ് സ്ക്കൂള്‍ 1983 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടെങ്കിലും പ്രഥമ മെഗാ പൂർവ്വ വിദ്യാർത്ഥി ആഗോള സംഗമം നടന്നത് 2023 ൽ ആണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന്...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ...

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...