പ്രിയ മാത്യുവിന് വണ്ടർ ഗേൾ അവാർഡ്

For full experience, Download our mobile application:
Get it on Google Play

പീരുമേട്: കാഴ്ചപരിമിതിയെ തോല്പിച്ച പ്രിയ മാത്യുവിന് കഴിവുകൾ പരിഗണിച്ചാണ്
കൽക്കട്ട ആസ്ഥാനമായ യുണിവേഴ്സൽ റിക്കാർഡ് ഫോറത്തിൻ്റെ വണ്ടർ ഗേൾ അവാർഡിനർഹയായത്. ഇക്കഴിഞ്ഞ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത മൂന്നിനത്തിലും പ്രിയ എഗ്രേഡ് നേടിയിരുന്നു. ഏഴാം ക്ലാസു വരെ കാഞ്ഞിരപള്ളി അസിസി സെപഷ്യൽ സ്കൂളിലും തുടർന്ന് അച്ചാമ്മ മെമോറിയൽസ്കുളിലുമാണ് പഠനം നടത്തിയത്. പത്താം തരം 87 % മാർക്കോടെ പാസായി ഇപ്പോൾ തിരുവല്ല തിരുമൂലപുരം ബാലിക മoത്തിൽ +2 വിന് പഠിക്കുന്ന പ്രിയക്ക് സ്പെഷ്യൽ ബി.എഡ് എടുത്ത് അധ്യാപികയാകാനാണ് മോഹം.

95% കാഴ്ചശക്തിയില്ലാത്ത പ്രിയ പഠനത്തോടൊപ്പം കഥപറച്ചിൽ, കഥാരചന, കവിത രചന, പ്രസംഗം, ലളിത ഗാനം കൂടാതെ മുത്തുകൾ ഉപയോഗിച്ചുള്ള ആഭരണ നിർമാണം, കുട്ടനെയ്ത് എന്നിവയിൽ മികവ് തെളിയിച്ചിട്ടുണ്ട്. യുണിവേഴ്സൽ റിക്കാർഡ് ഫോറത്തിൻ്റെ യു.ആർ.ബി ഗ്ലോബൽ അവാർഡ് ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപോലിത്ത സമ്മാനിച്ചു. സഖറിയാസ് മാർ സേവേറിയോസ് മെത്രാപോലിത്ത മെഡൽ സമ്മാനിച്ചു. പീരുമേട് തോട്ട പുരയിൽ കുളം കണ്ടത്തിൽ മാത്യു ആഷ ദമ്പതികളുടെ ഇളയ മകളാണ് പ്രിയ.പ്രിൻസ് മാത്യു സഹോദരനാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലില്‍ നിന്നുള്ള ഇറച്ചി മാലിന്യം റാന്നി വലിയ തോട്ടിൽ തള്ളി : കർശന...

0
റാന്നി : റാന്നി വലിയകലുങ്ക് - കാളപ്പാലം വലിയ തോട്ടിൽ വന്‍...

മുഖ്യമന്ത്രി വിജയ്‌യുടെ ഓഫീസ് മാറ്റം വിവാദത്തിലേക്ക്; ടെൻഡർ പ്രക്രിയയിൽ ക്രമക്കേടുകൾ നടന്നതായി പരാതി

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പുതിയ ഓഫീസിലേക്ക് മാറാനുള്ള...

ഇലന്തൂര്‍ പഞ്ചായത്തില്‍ സൗജന്യ ഓണകിറ്റുകള്‍ വിതരണം ചെയ്തു

0
ഇലന്തൂർ : ഇലന്തൂർ ഗ്രാമ പഞ്ചായത്തില്‍ സൗജന്യ ഓണകിറ്റുകളുടെ വിതരണം പ്രസിഡന്റ്...

മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡലിന് അര്‍ഹനായി പത്തനംതിട്ട ഫയർ സ്റ്റേഷനിലെ കെ.കെ രമാകാന്ത്

0
പത്തനംതിട്ട : പത്തനംതിട്ട ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡല്‍...