മരംമുറിയില്‍ ഒരു അറസ്റ്റ് കൂടി ; പിടിയിലായത് ഇടനിലക്കാരന്‍ ഷെമീര്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : മരംമുറിയില്‍ സംസ്ഥാനത്ത് ഒരാള്‍ കൂടി അറസ്റ്റില്‍. ഇടനിലക്കാരൻ ഷെമീർ ആണ് തൃശ്ശൂരില്‍ അറസ്റ്റിലായത്. മഞ്ചാട് വനമേഖലയിൽ നിന്നും തേക്കും ഈട്ടിയും മുറിച്ചു കടത്തിയത് ഷമീറെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇയാളാണ് പാസ് വാങ്ങിയതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുറിച്ചു കടത്തിയ മരങ്ങൾ കെട്ടിട നിർമ്മാണത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

അതേസമയം മുട്ടിൽ മരം മുറി കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയത്. അഞ്ച് ദിവസത്തേക്കാണ് അന്വേഷണ സംഘം കസ്റ്റഡി ആവശ്യപ്പെട്ടത്. മാനന്തവാടി ജില്ല ജയിലിൽ കഴിയുന്ന റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുക. കസ്റ്റഡിയിൽ വിട്ടുകിട്ടുന്ന പ്രതികളെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...