പ്രസവാവധി ഉൾപ്പടെ എടുത്ത അവധിക്ക് പകരം ജോലി ചെയ്യണം ; സർക്കുലർ പുറത്തിറക്കി എൻഎസ്എസ്

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി: കോളേജുകൾക്ക് വിചിത്ര നിർദേശവുമായി എൻഎസ്എസ്. എടുത്ത അവധിക്ക് പകരം ജോലി ചെയ്യണമെന്നും പ്രമോഷന് പരിഗണിക്കുമ്പോൾ ഈ രേഖകൾ ഹാജരാക്കണമെന്നുമാണ് നിർദേശം. പ്രസവാവധി ഉൾപ്പടെയുള്ളവയ്ക്ക് നിർദേശം ബാധകമാണ്.എൻഎസ്എസ് കോളേജുകളുടെ എജ്യൂക്കേഷനൽ സെക്രട്ടറി എം.ആർ ഉണ്ണിയാണ് സർക്കുലർ ഇറക്കിയത്. പ്രൊമോഷനുകൾക്ക് അപേക്ഷിക്കുന്ന അധ്യാപകരുടെ അവധി സംബന്ധിച്ച കാര്യങ്ങൾ പ്രിൻസിപ്പൽ പ്രത്യേക ഷീറ്റിൽ രേഖപ്പെടുത്തണം. എടുത്ത അവധിക്ക് പകരം എത്ര ക്ലാസുകളെടുത്തു എന്നതുൾപ്പടെയുള്ള കാര്യങ്ങൾ ഷീറ്റിലില്ലെങ്കിൽ സ്ഥാനക്കയറ്റം പരിഗണിക്കില്ല.

പ്രസവാവധി, ഡ്യൂട്ടി ലീവ്, ക്യാഷ്വൽ ലീവ്, എന്നിങ്ങനെ ഭൂരിഭാഗം അവധികൾക്കും ക്ലാസ്സെടുക്കണമെന്നാണ് സർക്കുലർ. മെഡിക്കൽ അവധികൾ ഉൾപ്പടെയുള്ള, അവകാശപ്പെട്ട അവധികൾ ഒഴിവാക്കി അധ്യാപരെ വിലയിരുത്തി പ്രൊമോഷൻ നൽകണമെന്നാണ് ചട്ടത്തിൽ പറയുന്നത്. സർക്കുലർ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് കാട്ടി ജനറൽ സെക്രട്ടറിക്കും യുജിസിക്കും പരാതി നൽകാനൊരുങ്ങുകയാണ് അധ്യാപകർ. പ്രസവാവധി നിഷേധം ചൂണ്ടിക്കാട്ടി അധ്യാപികമാർ മനുഷ്യാവകാശ കമ്മിഷനെയും വനിതാ കമ്മിഷനെയും സമീപിച്ചേക്കും

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...