മണിയാർ അണക്കെട്ടിൽ നിന്ന് കല്ലും മണ്ണും നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : പമ്പാ ജലസേചന പദ്ധതിയുടെ സംഭരണിയായ മണിയാർ അണക്കെട്ടിൽ നിന്നു ഷട്ടർ വഴി പുറത്തേക്കു പോകുന്ന വെള്ളം സുഗമമായി ഒഴുകുന്നതിനു തടസ്സമായി കിടക്കുന്ന കല്ലും മണ്ണും നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചു. തടസ്സങ്ങൾ നീക്കം ചെയ്യുന്നതോടെ വെള്ളം പെട്ടെന്നു കക്കാട്ടാറ്റിലേക്കു ഒഴുകി പോകുമെന്ന പ്രതീക്ഷയിലാണ് പിഐപി അധികൃതർ. കേരള ഡാം സേഫ്റ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ രണ്ട് വർഷം മുൻപ് നടന്ന പരിശോധനകളുടെ അടിസ്ഥാനത്തിൽ നൽകിയ നിർദേശത്തെ തുടർന്നാണ് കല്ലും മണ്ണും നീക്കം ചെയ്യുന്നത്. 9.27 ലക്ഷം രൂപയ്ക്കു പിഐപി ടെൻഡർ ചെയ്തു നൽകി ജോലികൾ വരുന്ന മാസം പൂർത്തിയാക്കണം. സ്പിൽവേയോടു ചേർന്ന മണിയാർ തോടിന്റെ അടിവശത്തായുള്ള സ്ഥലം മുതൽ എവിടി കമ്പി പാലത്തിനു സമീപം വരെയുള്ള 129 മീറ്റർ ദൂരത്തിലെ തടസ്സങ്ങളാണു നീക്കം ചെയ്യുന്നത്. ഏകദേശം 90 സെന്റി മീറ്ററോളം താഴ്ച്ചയിലുള്ള കല്ലും മണ്ണും മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കുഴിച്ചെടുത്ത് പിഐപിയുടെ തന്നെ അധീനതയിൽ സൂക്ഷിക്കും. ഇവ പിന്നീട് തരം തിരിച്ച് എടുത്ത ശേഷം പിഐപി ലേലം ചെയ്തു നൽകാനാണ് പദ്ധതി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...