ഒടിഞ്ഞുതൂങ്ങിയ മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഒടിഞ്ഞുതൂങ്ങിയ മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം. കാട്ടൂര്‍ പള്ളുരുത്തിയില്‍ എബ്രഹാം (46) ആണ് മരിച്ചത്. കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ മരത്തടി രണ്ടായി പിളര്‍ന്നതാണ് അപകടത്തിന് ഇടയാക്കിയത്. ശരീരവും മരത്തടിയും ചേര്‍ത്ത് ബന്ധിച്ച കയര്‍ ശരീരത്തില്‍ മുറുകിയാണ് എബ്രഹാം മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെയാണ് അപകടം. കാട്ടൂര്‍ കണ്ടനാട് മാര്‍ഷന്റെ പുരയിടത്തിലെ അക്കേഷ്യയുടെ കൊമ്പായിരുന്നു മുറിച്ച് മാറ്റിയിരുന്നത്. മരത്തടിയില്‍ കമ്പുകെട്ടി അതില്‍ ഇരുന്ന് ആയിരുന്നു കൊമ്പ് മുറിച്ചത്. സുരക്ഷ ഉറപ്പിക്കാന്‍ ശരീരവും മരത്തടിയും ചേര്‍ത്ത് കയറുമായി ബന്ധിച്ചിരുന്നു.

കട്ടര്‍ ഉപയോഗിച്ച് കൊമ്പ് മുറിക്കുന്നതിനിടെ ഭാരം മൂലം തടി രണ്ടായി പിളരുകയായിരുന്നു. ഇതോടെ കയര്‍ ശരീരത്തില്‍ മുറുകി എബ്രഹാം മരത്തില്‍ അമരുകയായിരുന്നു. സഹായികള്‍ വടം മുറിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരുമണിക്കൂറോളം മുകളില്‍ കുടുങ്ങിയ എബ്രഹാമിനെ ആലപ്പുഴയില്‍നിന്ന് ഫയ‍ർഫോഴ്സ് എത്തി വലകെട്ടിയാണ് താഴെയിറക്കിയത്. തുടര്‍ന്ന് ചെട്ടികാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആ ശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: റോണിയ. അച്ഛന്‍: പരേതനായ ഭസ്സള്‍. അമ്മ: ജോണമ്മ. സംസ്‌കാരം തിങ്കളാഴ്ച 10-ന് കാട്ടൂര്‍ സെയ്ന്റ് മൈക്കിള്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.കെ.ഇ.പി.ഡബ്ല്യു.എസ് പ്രവർത്തനോദ്ഘാടനവും ആചാര്യൻ എസ്.കെ രാഘവൻ അനുസ്മരണവും സെപ്റ്റംബർ 6ന് കൊട്ടാരക്കരയിൽ

0
കൊല്ലം: സിദ്ധനർ-കുറവർ എംപ്ലോയീസ് ആൻ്റ് പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റി (എസ്.കെ.ഇ.പി.ഡബ്ല്യു.എസ്)...

പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കം ; ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു

0
ന്യൂഡൽഹി : സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു....

പിണറായി പറഞ്ഞതാണ് പാർട്ടി നിലപാട് ; പിന്തുണച്ച് സജി ചെറിയാൻ

0
തിരുവനന്തപുരം: പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച് സിപിഎം നേതാവ് സജി ചെറിയാൻ....

ആയുർവേദ ഡോക്ടർ വാടകയ്‌ക്കെടുത്ത കെട്ടിടത്തിൽ ഹോമിയോ ഡോക്ടറുടെ അലോപ്പതി ചികിത്സ

0
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമ്പൂരി ജംഗ്ഷന് സമീപം പ്രവർത്തിച്ചിരുന്ന...