ലോക മുലയൂട്ടല്‍ വാരാചരണം ജില്ലാതല ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അഡ്വ. പ്രമോദ് നാരായണന്‍ എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി അധ്യക്ഷത വഹിച്ചു. റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ പ്രകാശ് മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍ അനിതകുമാരി വിഷയാവതരണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍ സന്ദേശം നല്‍കി. ശിശുവിന്റെ ആരോഗ്യവും മുലയൂട്ടലിന്റെ പ്രാധാന്യവും വിഷയത്തില്‍ ഡോ. ദിയ തോമസ് ബോധവല്‍കരണ സെമിനാര്‍ നയിച്ചു. റാന്നി ശ്രീ അയ്യപ്പ കോളജ് ഓഫ് നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ ഡ്രമാറ്റിക് തീം അവതരിപ്പിച്ചു.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഏഴ് വരെയാണ് ലോകമുലയൂട്ടല്‍ വാരാചരണം. നവജാതശിശുക്കളുടെ അമ്മമാര്‍ക്കും അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ബോധവല്‍ക്കരണവും സാമൂഹിക പിന്തുണയുമാണ് വാരാചരണത്തിന്റെ ലക്ഷ്യം. ആര്‍ സി എച്ച് ഓഫീസര്‍ ഡോ. കെ. കെ ശ്യാംകുമാര്‍, ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാര്‍, സി.ഡി.പി.ഒ പി. വിജയകുമാരി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ബിജു ഫ്രാന്‍സിസ്, ജില്ലാ നഴ്‌സിങ് ഓഫീസര്‍ ലാലി തോമസ്, ഡി.പി.എച്ച്.എന്‍ എ സി അനില കുമാരി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.കെ രാജു, പി.എച്ച്.എന്‍.എസ് എം ഷൈലാബീവി എന്നിവര്‍ പങ്കെടുത്തു.

വാരാചരണത്തിന്റെ പ്രാധാന്യം
ജനനത്തിന്റെ ആദ്യ മണിക്കൂറില്‍ത്തന്നെ അമ്മയുടെ പോഷകസമൃദ്ധമായ മുലപ്പാല്‍ (കൊളസ്ട്രം) കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നതും ആറുമാസംവരെ ഭക്ഷണമായി മുലപ്പാല്‍ മാത്രം നല്‍കുന്നതും ഉറപ്പാക്കുന്നതിനാണ് മുലയൂട്ടല്‍ വാരാചരണം സംഘടിപ്പിക്കുന്നത്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പ്രകാരം 70 ശതമാനം കുഞ്ഞുങ്ങള്‍ക്കേ ആദ്യ മണിക്കൂറില്‍ മുലപ്പാല്‍ ലഭിക്കുന്നുളളു.
നിലവില്‍ 56 ശതമാനം കുഞ്ഞുങ്ങള്‍ക്കേ കേരളത്തില്‍ ആറ് മാസം വരെ മുലപ്പാല്‍ മാത്രം നല്‍കുന്നത്. എട്ട് ശതമാനം കുഞ്ഞുങ്ങള്‍ക്ക് ആദ്യ ദിവസം മുലപ്പാലിനൊപ്പം മറ്റെന്തെങ്കിലും നല്‍കുന്നതായും കണ്ടെത്തി. മുലയൂട്ടല്‍ കടമയായി അമ്മമാര്‍ ഏറ്റെടുക്കുകയും കുടുംബാംഗങ്ങള്‍ ആവശ്യമായ പിന്തുണയും സഹായവും ഉറപ്പാക്കുകയും ചെയ്യണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന് ഇഡി

0
കൊച്ചി: റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന്...