ലോക ക്ലബ്ഫൂട്ട് ദിനം – പോസ്റ്റര്‍ പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക ക്ലബ്ഫൂട്ട് ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യവും ആരോഗ്യ കേരളവും തയ്യാറാക്കിയ ബോധവത്കരണ പോസ്റ്റര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി പ്രകാശനം ചെയ്തു. ക്ലബ്ഫൂട്ട് രോഗാവസ്ഥയെപ്പറ്റിയും ജില്ലയില്‍ ക്ലബ്ഫൂട്ട് ചികിത്സയ്ക്കായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളെക്കുറിച്ചും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സംസാരിച്ചു. പരിപാടിയില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ആര്‍.സന്തോഷ് കുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ വി.ആര്‍ ഷൈലാഭായി, ആര്‍.ദീപ എന്നിവര്‍ പങ്കെടുത്തു.

ജൂണ്‍ 3 മുതല്‍ 10 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ക്ലബ്ഫൂട്ട് വാരാചരണം നടക്കും. ഇതിന്റെ ഭാഗമായി ക്ലബ്ഫൂട്ട് സ്‌ക്രീനിംഗ്, സെമിനാറുകള്‍, ക്ലാസ്സുകള്‍ എന്നിവ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും. കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ ഒരു പാദമോ ഇരു പാദങ്ങളോ കാല്‍ക്കുഴയില്‍ നിന്നും അകത്തോട്ട് വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലബ്ഫൂട്ട്. പ്രാരംഭത്തിലേ ചികിത്സ നല്‍കിയാല്‍ ക്ലബ്ഫൂട്ട് പരിഹരിക്കാനാകും. പത്തനംതിട്ട ജില്ലയില്‍ ജനറല്‍ ആശുപത്രി അടൂര്‍, താലൂക്ക് ആശുപത്രി റാന്നി, താലൂക്കാശുപത്രി തിരുവല്ല എന്നിവിടങ്ങളില്‍ എല്ലാ ബുധനാഴ്ചകളിലുമാണ് ക്ലബ്ഫൂട്ട് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ക്ലബ്ഫൂട്ട് ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9946661390, 9946107321 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...