കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി അറുപത്തിയേഴ് ലക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി അറുപത്തിയേഴ് ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനകം 5.41 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 45 ലക്ഷത്തിലധികം പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചു. രോഗമുക്തി നേടിയവര്‍ 24 മണിക്കൂറിനിടെ 4.85 ലക്ഷമാണ്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 19,36,35,791 ആയി. നിലവില്‍ ഒരു 18,567,951 ആക്ടീവ്‌കേസുകളാണ് ഉള്ളത്.

പ്രതിദിന കേസുകളുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് ഇപ്പോള്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്. ഇരുപത്തിനാല് മണിക്കൂറിനിടെ യുഎസില്‍ 72,785 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി തൊണ്ണൂറ്റിയാറ് ലക്ഷമായി ഉയര്‍ന്നു.6.54 ലക്ഷം പേര്‍ മരിച്ചു. മൂന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ 45,058 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയാറ് ലക്ഷം കടന്നു. 4.37 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ 3.44 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മൂന്ന് കോടി പതിനെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...