ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പിന്നിട്ടു. ഇതുവരെ 3,95,65,948 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 11,08,617 ആയി ഉയര്‍ന്നു. 2,96,48,639 പേര്‍ രോഗമുക്തി നേടി എന്നത് ആശ്വാസം നല്‍കുന്നു.

ഏറ്റവും കൂടുതല്‍ രോഗികളുള്ള ആമേരിക്കയില്‍ ഇതുവരെ 82 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,23,644 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു. ഇതുവരെ 53,95,398 പേരാണ് സുഖംപ്രാപിച്ചത്.

ഇന്ത്യയില്‍ ഇതുവരെ 73 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 63,371 പേര്‍ക്കായിരുന്നു പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 1.12 ലക്ഷം പിന്നിട്ടു. 64 ലക്ഷത്തിലധികം പേര്‍ ഇതുവരെ രോഗമുക്തി നേടി.

ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതുവരെ 52 ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. 1,53,229 പേര്‍ മരിച്ചു. 46,19,560 പേര്‍ രോഗമുക്തി നേടി. വൈറസ് വ്യാപനം നിയന്ത്രണവിധേയമായിരുന്ന ഇറ്റലിയില്‍ വീണ്ടും രോഗവ്യാപനം രൂക്ഷമാകുകയാണ്. രാജ്യത്ത് കഴിഞ്ഞദിവസം പതിനായിരത്തിലേറെ ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 3,91,611ആയി. മുപ്പത്തിയാറായിരത്തിലധികം പേര്‍ മരിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ ലോക വ്യാപകമായി തിരക്കിട്ട വാക്സിന്‍ പരീക്ഷണങ്ങള്‍ നടക്കുകയാണ്. തങ്ങള്‍ നടത്തിയ വാക്സിന്‍ പരീക്ഷണം പോസിറ്റീഫ് ഫലം കാണിച്ചുവെന്ന് ചൈനയിലെ മുഖ്യ വാക്സിന്‍ നിര്‍മ്മാതാക്കളായ ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പ് വ്യക്തമാക്കി. പരീക്ഷണം നടത്തിയവരില്‍ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിച്ചതായാണ് കണ്ടെത്തല്‍. വാക്സിന്‍ സുരക്ഷിതമാണെന്ന് ഗവേഷകര്‍ പറഞ്ഞു. ബി.ബി.ഐ.ബി.പി-കോര്‍വ് എന്നാണ് വാക്സിന് പേര് നല്‍കിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...