ലോ​ക​ത്ത് കോ​വി​ഡ് മ​ര​ണം 14.25 ല​ക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : ലോ​ക​ത്ത് കോ​വി​ഡ് മ​ര​ണം 14.25 ല​ക്ഷം കടന്നു. ഇതുവരെ 1,425,843 പേ​രാ​ണ് കോവിഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​തെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 11,981 പേരാണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. പു​തി​യ​താ​യി 605,568 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധി​ച്ച​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 60,701,013 ആ​യി ഉ​യ​ര്‍​ന്നു. 42,017,703 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. 17,257,467 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 103,894 പേരു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

അമേരിക്കയില്‍ 1,78,614 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷം കവിഞ്ഞു. 2,68,198 പേര്‍ മരിച്ചു. എഴുപത്തേഴ് ലക്ഷം പേര്‍ സുഖം പ്രാപിച്ചു. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. 61,66,898 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1,70,799 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിയഞ്ച് ലക്ഷം പിന്നിട്ടു.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 44,376 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 92.50 ലക്ഷവും, മരണം 1.35 ലക്ഷവും കടന്നു. രോഗമുക്തി നിരക്ക് 93.72 ശതമാനമാണ്. 4,44,746 പേരാണ് ചികിത്സയിലുള്ളത്. തുടര്‍ച്ചയായ 15ാംദിവസമാണ് രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചു ലക്ഷത്തില്‍ താഴെയാകുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നിയില്‍ മഹാ ശുചീകരണ യഞ്ജത്തിന് തുടക്കം കുറിച്ചു

0
കോന്നി : കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ കോന്നി...

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

0
കോഴഞ്ചേരി : താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വാഹനം ആവശ്യമുണ്ട് പത്തനംതിട്ട പ്രോഗ്രാം ഇംപ്ലിമെന്റെഷന്‍ യൂണിറ്റ് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഒരു...

അമിതഭാരവുമായി സർവീസ് നടത്തി; 48 ചരക്ക് വാഹനങ്ങൾക്ക് 16.74 ലക്ഷം രൂപ പിഴയിട്ട് അധികൃതർ

0
എറണാകുളം: ആർ.ടി.ഒ (എൻഫോഴ്‌സ്മെന്റ്)യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ...