ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി എണ്‍പത്തി അഞ്ച് ലക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

 ന്യൂയോര്‍ക്ക്‌ : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി എണ്‍പത്തി അഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,76,410 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 15,62,021 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി എഴുപത്തിനാല് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്.

അമേരിക്കയില്‍ രണ്ട് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അമ്പത്തിയഞ്ച് ലക്ഷം കടന്നു. 2,93,358 പേര്‍ മരിച്ചു. തൊണ്ണൂറ് ലക്ഷം പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറ്റിയേഴ് ലക്ഷം കടന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം അഞ്ച് മാസത്തിനുശേഷം ആദ്യമായി 27,000ത്തില്‍ താഴെയായി. നിലവില്‍ 3.83 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.1,41,398 പേര്‍ മരിച്ചു.

ബ്രസീലില്‍ കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തിയാറ് ലക്ഷം കടന്നു. 1,78,184 പേര്‍ മരിച്ചു. അമ്ബത്തിയെട്ട് ലക്ഷം പേര്‍ സുഖംപ്രാപിച്ചു. റഷ്യയില്‍ ഇരുപത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....