ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒന്‍പത് കോടി അറുപത്തിയഞ്ച് ലക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒന്‍പത് കോടി അറുപത്തിയഞ്ച് ലക്ഷം കടന്നിരിക്കുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 20,63,803 പേര്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചു. ലോകത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം കടന്നിരിക്കുകയാണ്.

ഇന്ത്യയില്‍ 1,05,96,442 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 13,000 ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1,94,201 പേര്‍ മാത്രമേ കോവിഡ് ചികിത്സയിലുള്ളു. 1,02,45,092 പേര്‍ രോഗമുക്തി നേടിയിരിക്കുകയാണ്. വൈറസ് ബാധമൂലം മരണമടഞ്ഞവരുടെ എണ്ണം 1.52 ലക്ഷമായി.

കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. യുഎസില്‍ രണ്ട് കോടി നാല്‍പത്തിയേഴ് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. ഒന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4.11 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി നാല്‍പത്തിയേഴ് ലക്ഷം കടന്നു.

ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ് ചെയ്യുന്നത്. രാജ്യത്ത് എണ്‍പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 2.11 ലക്ഷം പേര്‍ മരിച്ചു. റഷ്യയിലും ബ്രിട്ടനിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. റഷ്യയില്‍ മുപ്പത്തിയാറ് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മുപ്പത്തിനാല് ലക്ഷം രോഗ ബാധിതരാണ് ബ്രിട്ടനിലുള്ളത്. രാജ്യത്ത് 30,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...