ബ്രസീലിനെ സമനിലയില്‍ കുരുക്കി വെനസ്വേല

For full experience, Download our mobile application:
Get it on Google Play

കാരക്കാസ്: സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ കുരുക്കി വെനസ്വേല(1-1). വിനീഷ്യസ് ജൂനിയറും റഫീഞ്ഞ്യയുമെല്ലാം കളത്തിലിറങ്ങിയിട്ടും ബ്രസീലീന് വിജയഗോള്‍ നേടാന്‍ സാധിച്ചില്ല. 43-ാം മിനിറ്റില്‍ റഫീഞ്ഞ്യയിലൂടെ ബ്രസീല്‍ മുന്നിലെത്തി. മാസ്മരിക ഫ്രീ കിക്കിലൂടെയാണ് റഫീഞ്ഞ്യ ഗോള്‍ നേടിയത്. എന്നാല്‍ മുന്നിലെത്തിയതിന്റെ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. മൂന്ന് മിനിറ്റ് കഴിഞ്ഞ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ 46-ാം മിനിറ്റില്‍ ടെലാസ്‌കോ സെഗോവിയയിലൂടെ വെനസ്വേല സമനില പിടിച്ചു. തുടര്‍ന്ന് വിജയഗോളിനായി ബ്രസീല്‍ തീവ്രശ്രമം നടത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു. 67-ാം മിനിറ്റില്‍ ബ്രസീലിന് ലീഡ് ഉയര്‍ത്താന്‍ പെനാല്‍റ്റിയുടെ രൂപത്തില്‍ അവസരം ലഭിച്ചെങ്കിലും വിനീഷ്യസ് പാഴാക്കി. വിനീഷ്യസിനെ വെനസ്വേലന്‍ ഗോളി ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. എന്നാല്‍ വിനീഷ്യസിന്റെ കിക്ക് ഗോളി തടുത്തിട്ടു. തൊട്ടടുത്ത നിമിഷത്തില്‍ മറ്റൊരു അവസരം കൂടി വിനീഷ്യസിനെ തേടി എത്തിയെങ്കിലും അതും പാഴാക്കി. 11 കളികളില്‍ നിന്ന് 17 പോയന്റുള്ള ബ്രസീല്‍ പോയന്റ് പട്ടികയില്‍ മൂന്നാമതാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം ; എഡിജിപി എംആർ അജിത്കുമാറിന് സസ്പെൻഷൻ

0
തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ അട്ടിമറിയിൽ ഒടുവിൽ എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടിയെടുത്ത്...

എംആർ അജിത്കുമാറിന് രക്ഷാപ്രവർത്തന കേസിൽ സസ്പെൻഷൻ

0
തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ അട്ടിമറിയിൽ ഒടുവിൽ എഡിജിപി എംആർ...

കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ കണ്ടെത്തി

0
കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി...

നിലവാരത്തിൽ നീറ്റ് ലീക്കില്ലാത്ത പാക്ക് ; നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ

0
എറണാകുളം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ. സപ്ലൈക്കൊ ഉൽപ്പന്നങ്ങളുടെ പുതിയ...