Thursday, April 25, 2024 7:33 am

ഇന്ന് ലോക പ്രമേഹദിനം : ‘മിഠായി’ പദ്ധതിയിൽ ആശ്വാസം പകർന്നത് നാലായിരത്തിലേറെ കുട്ടികൾക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഏറ്റവുമധികം പ്രമേഹരോഗികളുള്ള കേരളത്തിൽ കുട്ടികളിലെ ടൈപ്പ് വൺ പ്രമേഹരോഗത്തിന് സൗജന്യ ചികിത്സയുമായി സർക്കാർ ആരംഭിച്ച മിഠായി പദ്ധതി നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തൊട്ടാകെ ആശ്വാസം പകർന്നത് 4000ത്തിലേറെ കുട്ടികൾക്ക്. ചികിത്സയും തുടർന്നുള്ള പരിചരണവും നൽകുന്ന പദ്ധതിയിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ മാത്രം 400-ഓളം കുട്ടികൾക്ക് ആശ്വാസം പകരാൻ കഴിഞ്ഞതായി മിഠായി പദ്ധതി മെഡിക്കൽ ഓഫീസർ ഇൻചാർജ്‌ ഡോ. ടി.വി. രാജേഷ് പറഞ്ഞു.

സംസ്ഥാനത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പദ്ധതി ആദ്യമായി ആരംഭിച്ചത്. ഇപ്പോൾ അഞ്ച് മെഡിക്കൽ കോളേജുകളിൽ നോഡൽ സെന്ററുകളുണ്ട്. കേരള സാമൂഹിക സുരക്ഷാമിഷന്റെ കീഴിൽ 2018 ജൂണിലാണ് പദ്ധതി ആരംഭിച്ചത്. ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് സൗജന്യ ഇൻസുലിൻ തെറാപ്പിയും തുടർന്ന് ഗ്ളൂക്കോസ് ലെവൽ നിരീക്ഷിക്കുന്ന ഉപകരണവും നൽകുന്നു.
കുട്ടികൾക്ക് ബോധവത്കരണവും രക്ഷിതാക്കൾക്ക് പരിശീലനവും നൽകുന്നുണ്ട്. കുട്ടികൾക്ക് നിത്യവും ഇൻസുലിൻ കുത്തിവെക്കുന്നതിനു പകരം പെൻ സംവിധാനത്തിലൂടെ സൂചികുത്തുന്ന വേദന ഒരു പരിധിവരെ കുറയ്ക്കുന്നു.

മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള 18 വയസ്സുവരെയുള്ള കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജിനെയാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. നവംബർ ഒന്നിന് 1050 കുട്ടികൾ പുതുതായി സംസ്ഥാനത്തൊട്ടാകെ ഓൺലൈനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടുലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്കാണ് മിഠായി പദ്ധതിയിൽ സൗജന്യ ചികിത്സ ലഭ്യമാകുന്നത്. പദ്ധതിയിൽ ഇൻസുലിൻ പെൻ, കാട്രിഡ്ജ്, ഗ്ളൂക്കോമീറ്റർ, സ്ട്രിപ്പ് തുടങ്ങിയവയ്ക്ക് ഒരുവർഷത്തേക്ക് 25,000 രൂപയോളം ചെലവ് വരും. ഇതെല്ലാം മിഠായി പദ്ധതിയിൽ സൗജന്യമായാണ് നൽകുന്നത്. ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികൾ പരിശീലനത്തിലൂടെ സ്വയം ഇൻസുലിൻ എടുത്തുശീലിക്കുന്നു. ഐ.എം.സി.എച്ചിൽ മൂന്ന് മാസം പ്രായമായ മൂന്ന് കുട്ടികൾക്കുവരെ ഇൻസുലിൻ നൽകുന്ന അവസ്ഥയുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊച്ചി വാട്ടർ മെട്രോയുടെ യാത്ര ഒരു വർഷത്തിലേക്ക് ; യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്

0
കൊച്ചി: ഇന്ത്യയുടെ ഗതാഗത സംസ്കാരത്തിന് കൊച്ചിയുടെ സമ്മാനം, ഇങ്ങനെ വിശേഷിപ്പിക്കാം വാട്ടർ...

ക്യാന്‍സറിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ നിര്‍ണായക പരീക്ഷണം ; സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ഗവേഷകര്‍

0
ബംഗളൂരു: ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റിബോഡി ഉത്പാദനം വര്‍ദ്ധിപ്പിക്കാനാവുന്ന സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച്...

വനിതാ എ.പി.പി.യുടെ ആത്മഹത്യ : മേലുദ്യോഗസ്ഥന്റെയും സഹപ്രവര്‍ത്തകന്റെയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

0
കൊല്ലം: പരവൂര്‍ കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യ (41) ജീവനൊടുക്കിയ...

ദുബായ് വിമാനത്താവളം പ്രവർത്തനങ്ങൾ വിലയിരുത്തി ജി.ഡി.ആർ.എഫ്.എ.

0
ദുബായ്: പൂർവസ്ഥിതിയിലേക്കെത്തിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി....