ലോക പരിസ്ഥിതി ദിനാചരണവും അമ്മയ്ക്കൊരുമ്മ 156 ദിന സംഗമവും നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പത്തനാപുരം ഗാന്ധിഭവനും കോന്നി എലിയറക്കൽ അമൃത വിഎച്ച് എസ്സ് എസും സഹകരിച്ച് പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ദിനാചാരണവും അമ്മയ്ക്കൊരുമ്മ 156 ദിനസംഗമവും സംഘടിപ്പിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന സന്ദേശം പകർന്നു നൽകുന്ന അയൽ വീട്ടിൽ ഒരു മരം എന്ന പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷത്തൈകൾ നടുകയും അമൃത ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും ഫലവൃക്ഷത്തൈ നൽകുകയും ചെയ്തു. മാതാപിതാക്കളെ വീടുകളിൽ തന്നെ സംരക്ഷിക്കണം, അവർക്ക് അർഹമായുള്ള സ്നേഹവും ബഹുമാനവും വീടുകളിൽ നിന്ന് ലഭ്യമാക്കണമെന്ന സന്ദേശം വിദ്യാർത്ഥികളിലേക്കും യുവജനങ്ങളിലേക്കും പകർന്നു നൽകുന്ന അമ്മയ്ക്കൊരുമ്മ എന്ന പ്രോഗ്രാമിന്റെ 156 ദിന സംഗമം സ്കൂൾ പ്രിൻസിപ്പൽ ഗാന്ധിഭവനിലെ അമ്മയുടെ കൈത്തലം മുത്തി ഉത്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ ഷൈലാ ബീഗം അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജി കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു. കോന്നി ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് എസ്സ് ആമുഖം പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് അംഗവും മുൻ അധ്യാപകനുമായ എസ് സന്തോഷ് കുമാർ പരിസ്ഥിതി ദിനചാരണ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ അജിത് വി, പരിസ്ഥിതി പ്രവർത്തകൻ സലീൽ വയലാത്തല, എൻസിസി ഓഫീസർ രഞ്ജിത്ത് ആർ എന്നിവർ പരിസ്ഥിതിദിന സന്ദേശം നൽകി. കുട്ടികളും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തിൽ റിട്ടയേർഡ് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസറും വനമിത്ര അവാർഡ് ജേതാവുമായ ചിറ്റാർ ആനന്ദൻ ക്ലാസുകൾ നയിച്ചു.
ഗാന്ധിഭവൻ ദേവലോകം വികസന സമിതി അംഗങ്ങളായ ജി മോഹൻദാസ്,  മോനിക്കുട്ടി വർഗീസ്, ജോൺ ഫിലിപ്പ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ജയശ്രീ ആർ നന്ദി രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...

നാറാണംമൂഴി ശബരിമല ഇടത്താവളം : നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

0
റാന്നി : ശബരിമല തീർത്ഥാടകരുടെ സൗകര്യങ്ങൾ ലക്ഷ്യമിട്ട് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പ്രവേശനം എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി അടൂര്‍ സബ് സെന്ററില്‍...