ഒക്ടോബര്‍ 16 : ലോക ഭക്ഷ്യദിനം ; പ്രാധാന്യം, ആചരണം, ദിനാചരണ സന്ദേശം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ന് ലോക ഭക്ഷ്യദിനം. 1945 ഒക്ടോബര്‍ 16 നാണ് ഐക്യരാഷ്ട്രസഭ, ഭക്ഷ്യ കാര്‍ഷിക സംഘടന ( FAO) രൂപീകരിച്ചത്. ആ ഓര്‍മ നില നിറുത്തുന്നതിനാണ് 1979 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ 16 ലോക ഭക്ഷ്യദിനംആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ ദിനാചരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. ആരെയും പിന്നിലാക്കരുത് എന്നതാണ് 2022ലെ ഭക്ഷ്യദിന സന്ദേശം.

ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തെ 150 രാജ്യങ്ങളില്‍ ഈ ആഘോഷം നടക്കുന്നുണ്ട്. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പു വരുത്തുക എന്നതാണ് ഈ ദിനത്തിന്‍റെ  ആപ്തവാക്യം. ഇന്ത്യയില്‍ ലോക ഭക്ഷ്യ ദിനത്തില്‍ ആഹാര വൈവിധ്യവത്കരണത്തിനായി സമൂഹ തലത്തിലും വീട്ടുവളപ്പിലും പഴങ്ങളും പച്ചക്കറികളും നട്ടുവളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമാണ് നല്‍കുന്നത്.

ജീവിതശൈലി മാറുന്നതിന് അനുസരിച്ച് നമ്മുടെ ഭക്ഷ്യ സംസ്‌കാരവും മാറുന്നു. ഏറ്റവുമധികം ഭക്ഷണം വാങ്ങി അത് വലിച്ചെറിയുന്നവന് ഇന്ന് സമൂഹത്തില്‍ ഉന്നതസ്ഥാനമുണ്ടെന്ന തോന്നല്‍ ഉണ്ടാക്കുന്നു. ഈ മിഥ്യാധാരണകള്‍ മാറ്റേണ്ട സമയം എന്നോ കഴിഞ്ഞിരിക്കുന്നു. വിശക്കുന്നവന് അന്നം നല്‍കുന്നത് തന്നെയാണ് ഏറ്റവും വലിയ പുണ്യ പ്രവര്‍ത്തി എന്ന സത്യം മനസിലാക്കി വേണം നാം പ്രവര്‍ത്തിക്കാന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...