കോവിഡ് ഭേദമായവരിലെ ലോംഗ് കോവിഡ് ലക്ഷണങ്ങൾ തള്ളിക്കളയരുത് ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കോവിഡ് ഭേദമായവരിൽ കാണപ്പെടുന്ന ലോംഗ് കോവിഡിനെ നിസാരവൽക്കരിക്കരുതെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡിനെ നേരിടാൻ ദീർഘകാല ആസൂത്രണവുമായി നീങ്ങണമെന്ന് നിർദ്ദേശിക്കുന്ന പുതിയ റിപ്പോർട്ടിലാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ, കോവിഡ് വന്നവരിൽ 6 ശതമാനം പേരിലാണ് ദീർഘകാലം നിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ലോകത്തിൽ നിന്ന് കോവിഡ് പൂർണമായും തുടച്ചു മാറ്റപ്പെട്ടിട്ടില്ലെന്നും, ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

കോവിഡ് ഭേദമായ ചിലരിൽ ദീർഘ നാളുകൾ നീണ്ടു നിൽക്കുന്ന അനുബന്ധ പ്രശ്നങ്ങളെയാണ് ലോംഗ് കോവിഡ് എന്ന് പറയുന്നത്. ഇവ പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല. ലോംഗ് കോവിഡ് ഉള്ളവരിൽ അമിത കിതപ്പ്, ശ്വാസംമുട്ടൽ, ആസ്ത്മയ്ക്ക് സമാനമായ ലക്ഷണങ്ങൾ, രക്തത്തിൽ ഓക്സിജന്റെ അളവ് കുറയൽ, ശ്വാസകോശ സ്തരത്തിൽ ഓക്സിജൻ- കാർബൺ ഡൈ ഓക്സൈഡ് വാതക കൈമാറ്റത്തിലെ പ്രശ്നങ്ങൾ തുടങ്ങിയവ കണ്ടുവരാറുണ്ട്. അതിനാൽ, ലോംഗ് കോവിഡ് ബാധിതർ മൂന്ന് മാസത്തിലൊരിക്കൽ വൈദ്യ പരിശോധന നടത്തുന്നത് നല്ലതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി...