അസമിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

അസം : ഗുവാഹത്തിയിലെ ടിൻസുകിയ ജില്ലയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ അതിശക്തമായ ബോംബ് കണ്ടെത്തി. ജില്ലയിലെ ലെഡോ-ലേഖാപാനി മേഖലയിലാണ് ബോംബ് കണ്ടെത്തിയത്. പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് ബോംബ് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സൈന്യത്തെ വിവരമറിയിക്കുകയും വിദഗ്ധ സംഘം സ്ഥലത്തെത്തി ബോംബ് സുരക്ഷിതമായി നിർവീര്യമാക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ പ്രധാന സൈനിക താവളങ്ങളിലൊന്നായിരുന്നു ടിൻസുകിയ.

നിലവിൽ പ്രദേശം സൈന്യം വളയുകയും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. സൈന്യത്തിലെ ബോംബ് ഡിസ്പോസൽ സ്ക്വാഡ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിർവീര്യമാക്കിയത്. ബോംബ് പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വലിയ നാശനഷ്ടങ്ങൾ സംഭവിക്കുമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഈ മേഖല രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാനെതിരെയുള്ള പോരാട്ടത്തിൽ ചൈനയിലേക്ക് വിഭവങ്ങൾ എത്തിക്കുന്നതിനുള്ള പ്രധാന ഇടനാഴിയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

സോളാർ ഉപഭോക്താക്കളുടെ അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് കണക്കുകൾ പുനഃപരിശോധിക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ജൂൺ 29 ന് നൽകിയ...

പെട്രോൾ വില 82 ആക്കണം ; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കെജ്‌രിവാൾ

0
ന്യൂഡൽഹി : രാജ്യത്തെ ഇന്ധനവില വർധനവിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി...

23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവ് ; പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്

0
മലപ്പുറം: മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവെന്ന്...