ലോകകപ്പ് ഫൈനൽ: തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിങ്കളാഴ്ച പുലർച്ചെ ലോകകപ്പ് ഫൈനൽ നടക്കുന്നതിനാൽ തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മത്സരം പുലർച്ചെ വരെ നീണ്ടുനിൽക്കുമെന്നതിനാൽ വിദ്യാർഥികൾക്ക് തിങ്കളാഴ്ച കൃത്യസമയത്ത് സ്കൂളുകളിൽ എത്താൻ ബുദ്ധിമുട്ടായിരിക്കുമെന്നും ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തെ അധ്യയന ദിനം ഒഴിവാക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഈ അവധിക്ക് പകരമായി, പിന്നീട് അവധി വരുന്ന ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കി മാറ്റണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. തിങ്കളാഴ്ച പുലർച്ചെ 12.30 നാണ് സ്പെയിനും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ. ‘ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു.

അർജന്റീനയും സ്പെയിനും തമ്മിലുള്ള ആവേശകരമായ ലോകകപ്പ് ഫൈനൽ മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 12.30-നാണ് ആരംഭിക്കുന്നത്. മത്സരം പുലർച്ചെ വരെ നീണ്ടുനിൽക്കുമെന്നതിനാൽ വിദ്യാർഥികൾക്ക് തിങ്കളാഴ്ച കൃത്യസമയത്ത് സ്കൂളുകളിൽ എത്താൻ ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തെ അധ്യയന ദിനം ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച നൽകുന്ന അവധിക്ക് പകരമായി, പിന്നീട് അവധി വരുന്ന ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കി മാറ്റി അധ്യയന സമയം ക്രമീകരിക്കാവുന്നതാണ്. ഇത് സംബന്ധിച്ച് സർക്കാർ അടിയന്തരമായി അനുകൂല തീരുമാനം കൈക്കൊള്ളണമെന്ന്‌ അഭ്യർഥിക്കുന്നു’. അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ; വരുംദിനങ്ങളിലും കനത്ത മഴയ്ക്കു സാധ്യത

0
കഠ്മണ്ഡു : തുടർച്ചയായ മഴയെ തുടർന്ന് സുൻ കോശി, ബുധി ഗണ്ഡകി,...

അശ്ലീല ദൃശ്യം വാ‍ട്സാപ് സ്റ്റാറ്റസ് ; പോലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ

0
അടൂർ: അശ്ലീല ദൃശ്യം വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ട പോലീസ് ക്യാംപിലെ ഹവിൽദാറിനു...

ഊബറിൽ കൂട്ടപ്പിരിച്ചുവിടൽ : 3300 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചെന്ന് സിഇഒ

0
സാൻ ഫ്രാൻസിസ്കോ: ആഗോള ഓൺലൈൻ ടാക്സി ഭീമനായ ഊബറിൽ (Uber) ജീവനക്കാരിൽ...

കാന്തപുരത്തിൻ്റെ പ്രസ്താവനയെ തുറന്നെതിർത്ത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് എപി വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...