ലോകത്തെ ആദ്യ ട്രൈ-ഫോൾഡ് ഫോൺ ഉടൻ വിപണിയിൽ

For full experience, Download our mobile application:
Get it on Google Play

ഒറ്റമടക്കിന് കീശയിലാക്കാവുന്ന ഫോൾഡബിളുകളുടെ കാലം കഴിയുവാണോ? രണ്ടുവട്ടം മടക്കി പോക്കറ്റിൽ വെക്കാവുന്ന ട്രൈ-ഫോൾഡ് ഫോൾഡബിൾ ഫോൺ ഉടൻ ചൈനീസ് ബ്രാൻഡായ വാവെയ് അവതരിപ്പിക്കും എന്നാണ് സൂചന. സെപ്റ്റംബർ 9ന് നടക്കുന്ന ഐഫോൺ 16 സിരീസ് ലോഞ്ചിന് തൊട്ടുപിന്നാലെയാണ് വാവെയ് ടെക് ലോകത്തെ അത്ഭുതപ്പെടുത്താനൊരുങ്ങുന്നത്. മൂന്നായി മടക്കിക്കൂട്ടി കീശയിൽ വെക്കാവുന്ന ലോകത്തെ ആദ്യ ട്രൈ-ഫോൾഡ് ഫോൾഡബിളുമായാണ് വാവെ‌യ്‌യുടെ വരവ്. സെപ്റ്റംബർ 10ന് നടക്കുന്ന വാവെയ് ഇവൻറിൽ ഈ സ്‌മാർട്ട്‌ഫോൺ മോഡലിൻറെ അവതരണമുണ്ടാകും എന്ന് കരുതപ്പെടുന്നു. രണ്ട് തവണ മടക്കാനാവുന്ന തരത്തിൽ മൂന്ന് സ്ക്രീനുകളാണ് ട്രൈ-ഫോൾഡ് ഫോൾഡബിളിനുണ്ടാവുക. ഫോണിൻറെ കനത്തിൽ മുൻ ഫോൾഡബിളുകളിൽ നിന്ന് വ്യത്യാസം പ്രതീക്ഷിക്കാം. വരാനിരിക്കുന്ന ഐഫോൺ 16 സിരീസിന് വാവെയ്‌യുടെ ട്രൈ-ഫോൾഡ് ഭീഷണിയാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ചൈനീസ് സാമൂഹ്യമാധ്യമമായ വൈബോ വഴിയാണ് സെപ്റ്റംബർ 10ന് ഇവൻറ് നടക്കുന്ന വിവരം വാവെയ് അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് പരിപാടി തുടങ്ങും. വാവെയ്‌യുടെ ഏറ്റവും നൂതനമായ ഉൽപന്നം വരുന്നു എന്നാണ് പരിപാടിക്ക് മുന്നോടിയായി കമ്പനിയുടെ പ്രഖ്യാപനം. എന്നാൽ ഏത് മോഡൽ സ്‌മാർട്ട്‌ഫോണാണ് അവതരിപ്പിക്കാൻ പോകുന്നത് എന്ന് വാവെയ്‌ വ്യക്തമാക്കിയിട്ടില്ല. അതേസമയം വരാനിരിക്കുന്നത് ട്രൈ-ഫോൾഡ് ഫോൾഡബിൾ ഫോണാണ് എന്ന് ടീസർ സൂചന നൽകുന്നു. സെപ്റ്റംബർ 9നാണ് ആപ്പിൾ പുതിയ സ്‌മാർട്ട്‌ഫോൺ മോഡലുകളായ ഐഫോൺ 16 സിരീസ് അവതരിപ്പിക്കുക. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളാണ് ഈ ഐഫോൺ സിരീസിൽ വരിക.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...