റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നത് ലോകത്തിലെ പടുകൂറ്റന്‍ വിമാനം

For full experience, Download our mobile application:
Get it on Google Play

യുക്രൈന്‍ : ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്നു. യുക്രൈന്‍ നിര്‍മ്മിതമായ ആന്റനോവ് മ്രിയ എന്ന വിമാനമാണ് റഷ്യയുടെ ഷെല്ലിംഗില്‍ തകര്‍ന്നത്. യുക്രൈന്‍ വിദേശകാര്യമന്ത്രി ദ്വിമിത്രോ കുലേബയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കീവിന് സമീപമുണ്ടായ ആക്രമണത്തിലാണ് വിമാനം തകര്‍ക്കപ്പെട്ടത്. കീവിലെ ആന്റനോവ് എയര്‍ഫീല്‍ഡിലായിരുന്നു മ്രിയ ഉണ്ടായിരുന്നത്. ഇവിടെയാണ് റഷ്യയുടെ ആക്രമണമുണ്ടായത്. റഷ്യയ്ക്ക് തങ്ങളുടെ മ്രിയ ഇല്ലാതാക്കാന്‍ കഴിഞ്ഞു. എന്നാല്‍ തങ്ങളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായി യൂറോപ്യന്‍ രാഷ്ട്രം എന്ന സ്വപ്നത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് കുലേബ ട്വിറ്ററില്‍ കുറിച്ചു.

‘മ്രിയ’ എന്ന വാക്കിന് യുക്രൈന്‍ ഭാഷയില്‍ സ്വപ്നം എന്നാണ് അര്‍ഥം. 32 വീലുകളും ആറ് എഞ്ചിനുകളുമുള്ള വിമാനമാണ് മ്രിയ. കഴിഞ്ഞ മൂന്ന് ദശാബ്ദകാലമായി ലോകത്തെ ഏറ്റവും ഭാരമേറിയ വിമാനമെന്ന റെക്കോര്‍ഡ് ഈ വിമാനത്തിനായിരുന്നു. ലോകത്തെ ഏറ്റവും വലിയ ചിറകുകളോട് കൂടിയ വിമാനം കൂടിയായിരുന്നു ആന്റനോവ്. ഇന്ന് സര്‍വീസിലുള്ള കാര്‍ഗോ വിമാനങ്ങള്‍ക്കിടെ ലോകത്ത് ഏറ്റവും കൂടുതല്‍ ഭാരം വഹിക്കാനുള്ള ശേഷിയും മ്രിയയ്ക്കാണ്.  വിമാനത്തിന്റെ ആദ്യ കൊമേഴ്ഷ്യല്‍ ഫ്ലൈറ്റ് 2002ല്‍ ജര്‍മ്മനിയില്‍ നിന്നും ഒമാനിലേയ്ക്കായിരുന്നു. നിലവില്‍ യുക്രെയ്നിലെ ആന്റനോവ് എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലാണ് ഈ പടുകൂറ്റന്‍ വിമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...