പൊലീസ് ഉദ്യോഗസ്ഥയായ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച്‌ കൊന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പോലീസ് ഉദ്യോഗസ്ഥയായ യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച്‌ കൊന്നു. തമിഴ്‌നാട്ടിലെ വിരുദുനഗര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ ഭാനുപ്രിയയെയാണ് ഭര്‍ത്താവ് വിഘ്‌നേഷ് കൊലപ്പെടുത്തിയത്. 31 വയസായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. 33 കാരനായ വിഗ്നേഷ് തമിഴ്‌നാട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ കണ്ടക്ടറാണ് വിഘ്‌നേഷ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദമ്പതിമാര്‍ക്കിടയിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. അഞ്ച് വര്‍ഷം മുന്‍പാണ് ഭാനുപ്രിയയും വിഘ്‌നേഷും വിവാഹിതരായത്.

ദമ്പതിമാര്‍ക്ക് നാല് വയസ്സുള്ള മകളും രണ്ട് വയസ്സുള്ള മകനുമുണ്ട്. വിരുദുനഗറിലെ കുളക്കരൈയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. അടുത്തിടെ മധുരയിലേക്ക് താമസം മാറാന്‍ വിഘ്‌നേഷ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ മധുരയിലേക്ക് പോകാന്‍ ഭാനുപ്രിയ തയ്യാറായിരുന്നില്ല. ഇതേച്ചൊല്ലി ഇവര്‍ നിരന്തരം വഴക്കിടുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയും ഇതേ വിഷയത്തില്‍ തര്‍ക്കമുണ്ടായി. ഇതിനിടെയാണ് വിഘ്‌നേഷ് ഭാര്യയെ ബെല്‍റ്റ് കഴുത്തില്‍മുറുക്കി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയത്. വിവരം പുറത്തറിഞ്ഞതിന് പിന്നാലെ പ്രതിയെ പോലീസ് പിടികൂടി. കൊല്ലപ്പെട്ട ഭാനുപ്രിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും യുവതിക്ക് സ്ത്രീധന പീഡനം നേരിടേണ്ടി വന്നോ എന്നതടക്കം പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...