ടിക്കറ്റുണ്ടായിട്ടും ഐ.പി.എൽ മത്സരം കാണാൻ അനുവദിച്ചില്ലെന്ന് ഗുസ്തിതാരങ്ങൾ ; പ്രതികരിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ടിക്കറ്റുണ്ടായിട്ടും ഐ.പി.എൽ മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് പ്രവേശനം നിഷേധിച്ചുവെന്ന ആരോപണവുമായി ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾ. താരങ്ങൾ നടത്തിയ വാർത്താസമ്മേളനത്തിൽ ടോക്കിയോ ഒളിമ്പിക്സിലെ വെങ്കലമെഡൽ ജേതാവ് ബജ്രംഗ് പൂനിയയാണ് ഐ.പി.എല്ലിലേക്ക് പ്രവേശനം നിഷേധിച്ചുവെന്ന് അറിയിച്ചത്. ഡൽഹിയിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സ്-ഡൽഹി കാപ്പിറ്റൽസ് മത്സരത്തിനായി ടിക്കറ്റെടുത്തിരുന്നു. പക്ഷേ സ്റ്റേഡിയത്തിന് മുന്നിൽ ​പൊലീസ് ഞങ്ങളെ തടയുകയായിരുന്നുവെന്ന് ഗുസ്തി താരങ്ങൾ പറഞ്ഞു. എന്തുകൊണ്ടാണ് തടഞ്ഞതെന്ന് ഞങ്ങൾക്ക് അറിയണമെന്നും ബജ്രംഗ് പൂനിയ ആവശ്യപ്പെട്ടു.

ഗുസ്തിതാരങ്ങളുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഡൽഹി പോലീസ് അറിയിച്ചു. ടിക്കറ്റുള്ള ആർക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. 12ഓളം ഗുസ്തി താരങ്ങളാണ് സ്റ്റേഡിയത്തിലേക്ക് എത്തിയത്. അതിൽ അഞ്ച് പേർക്ക് ​മാത്രമാണ് ടിക്കറ്റുണ്ടായിരുന്നത്. ടിക്കറ്റില്ലാത്തവരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാൻ നിർവാഹമില്ലായിരുന്നുവെന്നും ഡൽഹി പോലീസ് അറിയിച്ചു. അതേസമയം, ലൈംഗിക പീഡനകേസിൽ ആരോപണവിധേയനായ ബ്രിജ് ഭൂഷൻ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസിന് ഗുസ്തി താരങ്ങൾ നൽകിയ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഇതിനിടെ അതിർത്തികളിൽ സുരക്ഷ ശക്തമാക്കുകയും ജന്തർമന്ദിറിൽ കൂടുതൽ ​പോലീസിന് വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...