ദില്ലി: ഗുസ്തി ഫെഡറേഷന് മുന്‍ അദ്ധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ വീണ്ടും ഗുസ്തി താരങ്ങളുടെ പ്രതിഷേഘം. ഡല്‍ഹി ജന്തര്‍ മന്ദറിലാണ് താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി എത്തിയത്. ബ്രിജ് ഭൂഷണെതിരായ ലൈംഗിക ആരോപണത്തില്‍ നടപടി ആവശ്യപ്പെട്ടാണ് താരങ്ങള്‍ രംഗത്തെത്തിയത്. ബജ്റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങള്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.
ഏഴ് വനിതാ താരങ്ങള്‍ അദ്ധ്യക്ഷനെതിരെ പരാതി നല്‍കിയിട്ടും കേസെടുത്തിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഫെഡറേഷന് മാനസികമായി പീഡിപ്പിക്കുന്നുവെന്നും, ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമായിരുന്നു ആരോപണം. ഫെഡറേഷന്റെ ഭാഗത്ത് നിന്നും അപായപ്പെടുത്തുമെന്ന് വരെ ഭീഷണി ഉണ്ടായെന്നും ഫോഗട്ട് പറഞ്ഞു.