Thursday, April 25, 2024 6:41 pm

വന്‍ ആഡംബര ഗെറ്റപ്പുകള്‍ ; ടൊവിനോ സ്വന്തമാക്കിയ പുതിയ കാരവാനെ കുറിച്ച്‌ അറിയാം

For full experience, Download our mobile application:
Get it on Google Play

മലയാള സിനിമയുടെ സൂപ്പര്‍താരം ടൊവിനോ തോമസ് പുതിയ കാരവാന്‍ സ്വന്തമാക്കിയിരിക്കുകയാണ്. മോഹന്‍ലാലിന് കിടിലന്‍ കാരവാന്‍ നിര്‍മ്മിച്ചു നല്‍കിയ കോതമംഗലത്തെ ഓജസ് മോട്ടോര്‍സാണ് ടൊവിനോയ്ക്കും കാരവാന്‍ നിര്‍മിച്ചു നല്‍കിയിരിക്കുന്നത്. പിയാനോ ബ്ലാക്ക് നിറത്തിലുള്ള ടൊവിനോയ്ക്ക് പുതിയ കാരവാന്റെ ചിത്രങ്ങളും വിശേഷങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗാണ്. കേരളത്തില്‍ ഇത്തരം വാഹനങ്ങള്‍ വികസിപ്പിക്കുന്നതില്‍ പ്രമുഖരാണ് ഓജസ്. നിരവധി സിനിമാ താരങ്ങള്‍ക്കായി വാഹനങ്ങള്‍ ഒരുക്കിയതില്‍ പ്രശസ്തരാണിവര്‍.

കാരവാന്റെ ഡിസൈനര്‍ ബിജു മാര്‍ക്കോസിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളും സമൂഹമാധ്യങ്ങളില്‍ ടൊവിനോ പങ്കുവെച്ചിട്ടുണ്ട്. ഡയംലറിന്റെ 1017 ബിഎസ്-VI ഷാസിയിലാണ് താരത്തിന്റെ വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. ഓജസിന്റെ സ്റ്റേറ്റ്‌സമാന്‍ മോഡലിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. വന്‍ ആഡംബര ഗെറ്റപ്പിലാണ് കാരവാന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ടോയിലറ്റ്, ബെഡ്‌റൂം, മേക്കപ്പ് റൂം, റോട്ടേറ്റ് ചെയ്യാവുന്ന ക്യാപ്റ്റന്‍ സീറ്റുകള്‍, രണ്ട് റിക്ലൈനര്‍ സീറ്റുകള്‍, റോള്‍സ് റോയ്‌സ് കാറുകളുടെ റൂഫില്‍ കാണുന്നതുപോലൂള്ള സ്റ്റാര്‍ ലൈറ്റ് മൂഡ് ലൈറ്റിംഗ് എന്നിവയാണ് ഈ ചലിക്കുന്ന കൊട്ടാരത്തില്‍ താരത്തിനായി ഒരുക്കിയിട്ടുള്ളത്. ഒഴിവു സമയങ്ങളിലെ വിനോദത്തിനായി 55 ഇഞ്ച് ടിവിയും 2000 വാട്‌സ് സോണി ഹോം തീയേറ്റര്‍ മ്യൂസിക് സിസ്റ്റവും ഓജസ് മോട്ടോര്‍സ് കാരവാനില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ ഇലക്‌ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഓണിംഗ്, ഇലക്‌ട്രിക് കര്‍ട്ടനുകളും വാഹനത്തിന്റെ പ്രത്യേകതകളാണ്. പൂര്‍ണമായും കറുപ്പിലാണ് കാരവാന്‍ പണികഴിപ്പിച്ചിരിക്കുന്നത്.

KL 45 W 7007 എന്ന നമ്ബരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 3907 സിസി, ഫോര്‍ സിലിണ്ടര്‍ 4d34i CRDi ഡീസല്‍ എഞ്ചിനാണ്കാരവാന് തുടിപ്പേകുന്നത്. ഇത് 170 bhp കരുത്തില്‍ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനുമായാണ് വാഹനം നിരത്തിലിറങ്ങിയിരിക്കുന്നത്. പതിവ് യാത്രകള്‍ക്ക് ടൊവിനോ പുതിയ റേഞ്ചര്‍ റോവര്‍ സ്‌പോര്‍ട്ടാണ് ഉപയോഗിക്കുന്നതെങ്കിലും ലൊക്കേഷനിലെ ആവശ്യങ്ങള്‍ക്കും മറ്റുമായാവും താരം പുതിയ കാരവാന്‍ ഉപയോഗിക്കുക.

പുതുതായി വാങ്ങിയ റേഞ്ചര്‍ റോവര്‍ സ്‌പോര്‍ട്ടിന് പുറമെ ഹോണ്ട സിറ്റി, ഔഡി Q7, ബിഎംഡബ്ല്യു 7-സീരീസ്, മിനി കൂപ്പര്‍ സൈഡ്വാക്ക് എഡിഷന്‍, ബിഎംഡബ്ല്യു G 310 GS തുടങ്ങിയ ആഡംബര വാഹനങ്ങളും ടൊവിനോ തോമസിന്റെ ഗരാജിലുണ്ട്. ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ ഏറ്റവും പുതിയ വാഹനം റേഞ്ച് റോവര്‍ സ്‌പോര്‍ട് ഡൈനാമിക് HSE പതിപ്പ് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് താരം വാങ്ങുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിദ്ധാര്‍ഥന്റെ മരണം ; നടന്നത് മനുഷ്യത്വരഹിതമായ പീഡനമെന്ന് ഹൈക്കോടതി

0
കൊച്ചി : വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ നിര്‍ണായക...

വയനാട്ടില്‍ ബിജെപി അനുഭാവിയുടെ വീട്ടില്‍ നിന്ന് 176 ഭക്ഷ്യകിറ്റ് പിടികൂടി

0
വയനാട് : 176 ഭക്ഷ്യക്കിറ്റുകള്‍കൂടി കണ്ടെത്തി. കല്‍പറ്റയ്ക്ക് സമീപം തെക്കുംതറയില്‍...

വോട്ടെടുപ്പ് നില തത്സമയം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

0
തിരുവനന്തപുരം : വെള്ളിയാഴ്ച രാവിലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചാല്‍ എല്ലാവരുടെയും...

വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യൂട്യൂബർ മനീഷ് കശ്യപ് ബിജെപിയിൽ ചേർന്നു

0
ന്യൂഡൽഹി: തമിഴ്നാട്ടിൽ ബിഹാറി കുടിയേറ്റക്കാർക്ക് നേരെ ആക്രമണം നടത്തിയെന്ന വ്യാജ വീഡിയോ...