ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാർഷിക പൊതുയോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ശബരിമല, പമ്പ, നിലക്കൽ, തുലാപ്പള്ളി മേഖലകളിലേ വ്യാപാരികളുടെ വാർഷിക പൊതുയോഗം നടന്നു. സമിതി പ്രസിഡൻറ് ജി. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡൻറ് പ്രസാദ് ജോൺ മാമ്പ്ര ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടി എബ്രഹാം പരുവാനിക്കൽ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ മുഹമ്മദ് സലീം സ്വാഗതവും രാജേഷ് പി ആർ നന്ദിയും പറഞ്ഞു. പ്രളയവും യുവതീ പ്രവേശന വിഷയവും കോവിഡ്-19 വൈറസ് വ്യാപനവും മൂലം കഷ്ടനഷ്ടങ്ങൾ നേരിട്ട മേഖലയിലെ വ്യാപാരികൾക്കു നഷ്ട പരിഹാരവും അവരെ ആശ്രയിച്ചു കഴിയുന്ന ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികൾക്ക് സഹായവും പുനരധിവാസവും ഏർപ്പെടുത്താൻ അധികാര കേന്ദ്രങ്ങൾ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. മേഖലയിലേ വ്യാപാരികളുടെ ഐക്യത്തെ തകർക്കുവാൻ വേണ്ടിയുള്ള ബാഹ്യശക്തികളുടെ പ്രവർത്തനത്തെ യോഗം അപലപിച്ചു.

ഔദ്യോഗിക ഭാരവാഹികളായി

ജി. അനിൽ കുമാർ (പ്രസിഡൻറ്), മുഹമ്മദ് സലിം, സെയ്തൂർ പാണ്ഡ്യൻ (വൈസ് പ്രസിഡൻറുമാർ), ജെ. ജയകുമാർ (ജനറൽ സെക്രട്ടറി), ഷൈജു യു, ഷിജു ടി ജെ, രതീഷ് എ വി (ജോയിൻറ് സെക്രട്ടറിമാർ), വി എസ് വിഷ്ണു (ഓർഗനൈസിംഗ് സെക്രട്ടറി), രാജേഷ് പി ആർ (ട്രഷറാർ) എന്നിവരെയും,

സുരേഷ് എം എസ്, ബാബു സി ആർ, രമേശൻ ജി, നാസറുദീൻ എം, എബ്രഹാം എം പി, ജയകുമാർ കെ എൻ, സാബുമോൻ പി ജെ, നിസാർ എ, ഓമനക്കുട്ടൻ പി, സനൽ കുമാർ ടി എസ്, സനൂപ് എൻ, സതീഷ് കുമാർ, സന്തോഷ് എം എസ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തതായി ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ജി. അനിൽ കുമാർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര എന്നിവർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...