മല്ലപ്പള്ളിയില്‍ നോക്കുകുത്തിയായി ട്രാഫിക് സിഗ്നല്‍ ലൈറ്റ് ; ഗതാഗതം തോന്നിയത് പോലെ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷനിൽ വാഹനഗതാഗതം സുഗമമാക്കുന്നതിനും അപകടരഹിതമാക്കുന്നതിനും പതിറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തന രഹിതമായിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇതോടെ ടൗണിൽ കൂടിയുള്ള വാഹനഗതാഗതം തോന്നിയത് പോലെയായി. ഇതോടെ അപകടസാധ്യതയും വർധിച്ചു. തിരക്കേറിയ ജംഗ്ഷന്‍ ആയിരുന്നിട്ടും സിഗ്നൽ ലൈറ്റ് നന്നാക്കാൻ അധികാരികൾ തയ്യാറാകാത്തത് അപകടത്തിന് കാരണമാകുകയാണ്. കെ.എസ്.ആർ.ടി.സി ചെയിൻ സർവീസും സ്വകാര്യ ബസുകളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഓരോ നിമിഷവും സെൻട്രൽ ജംഗ്ഷനിൽകൂടി കടന്നുപോകുന്നത്.

ഇതിനു പുറമെ അമിതഭാരം കയറ്റിയ ടിപ്പറുകളുടെ മരണപ്പാച്ചിലും കൂടിയായപ്പോള്‍ ജനങ്ങള്‍ ഭീതിയിലായിക്കഴിഞ്ഞു. സിഗ്നൽ ലൈറ്റ് പ്രകാശിക്കാത്തതിനാൽ വാഹനങ്ങള്‍ക്ക് തോന്നിയത് പോലെ ടൗണിലൂടെ കടന്നുപോകാൻ വഴിയൊരുങ്ങിയിരിക്കുകയാണ്. മറ്റ് ചെറു വാഹനങ്ങളും കാൽനട യാത്രക്കാരും അപകടഭീതിയിലാണ് ജംഗ്ഷനിലെ റോഡ്‌ മുറിച്ചു കടക്കുന്നത്. താലൂക്ക് വികസന സമിതി യോഗങ്ങളിൽ സിഗ്നൽ ലൈറ്റ് പ്രകാശിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും ആരും വേണ്ടത്ര ഗൌരവം നല്‍കിയില്ല. ഇതോടെ ടൗണിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...