കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്​മഹത്യയ്ക്ക്​ ​ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്​മഹത്യയ്ക്ക്​ ​ശ്രമിച്ചു. എന്‍.ആര്‍. സന്തോഷാണ്​ ഉറക്കഗുളിക കഴിച്ച്‌​ ആത്മഹത്യയ്ക്ക്​ ശ്രമിച്ചത്​. വീട്ടിലായിരുന്ന അദ്ദേഹത്തെ ഉടന്‍ തന്നെ എം.എസ്​. രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്തുകൊണ്ടാണ്​ സന്തോഷ്​ ആത്മഹത്യയ്ക്ക്​ ശ്രമിച്ചതെന്ന്​ അറിയില്ലെന്നും അദ്ദേഹത്തെ ഡോക്​ടര്‍മാര്‍ ചികിത്സിക്കുന്നുണ്ടെന്നും യെദ്യൂരപ്പ പ്രതികരിച്ചു. ‘അദ്ദേഹത്തിന്റെ കുടുംബവുമായി സംസാരിച്ചു. ഇതി​ന്​ പിന്നിലെ കാരണമെന്താണെന്ന്​ ​അറിയില്ല. അദ്ദേഹം ഇപ്പോള്‍ ആരോഗ്യവാനാണ്​. ആശങ്കപ്പെടേണ്ടതൊന്നുമില്ല’ -യെദ്യൂരപ്പ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട്​ പറഞ്ഞു.

യെദ്യൂരപ്പ സന്തോഷിനോട്​ സംസാരിച്ചിരുന്നു. ഉറക്കഗുളിക കഴിച്ചതിന്റെ ആലസ്യം അദ്ദേഹത്തിനു​ണ്ടായിരുന്നുവെന്നും ആത്മഹത്യയ്ക്ക്​ ശ്രമിച്ചതിന്റെ കാരണം അദ്ദേഹം തന്നെ വ്യക്തമാക്കുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു. സന്തോഷിന്​ വിഷാദ രോഗമുള്ളതായാണ്​ പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച്‌​ ആശുപത്രി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ വര്‍ഷം ആദ്യമാണ്​ യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സന്തോഷ്​ നിയമിതനാകുന്നത്​. ഓപ്പറേഷന്‍ കമലയില്‍ പ്രധാന പങ്കുവഹിച്ചത്​ സന്തോഷായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...