2026-ലെ കേരള ഭൂപതിവ് ചട്ടങ്ങള്‍ക്ക് മന്ത്രിസഭായോഗം അനുമതി നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 2026-ലെ കേരള ഭൂപതിവ് ചട്ടങ്ങള്‍ക്ക് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അനുമതി നല്‍കി. പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള അനുമതിയാണ് സർക്കാർ നൽകിയത്. കൃഷിക്കും ഗൃഹ നിർമ്മാണത്തിനും മറ്റുമായി പതിച്ചു നൽകിയ പട്ടയഭൂമി, ജീവനോപാധി ലക്ഷ്യമാക്കി മറ്റു തരത്തിൽ വിനിയോഗിക്കുന്നതിന് അനുമതി നൽകുന്ന ചട്ടങ്ങൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. ചട്ടപ്രകാരം വീടുകള്‍, കാര്‍ഷിക, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നിര്‍മ്മിക്കുന്ന കെടിടങ്ങള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, പൊതു ആവശ്യങ്ങള്‍ക്കുള്ള നിര്‍മ്മിതികള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍, ക്ലബുകള്‍, ചാരിറ്റബിള്‍ ആവശ്യങ്ങള്‍ക്കുള്ള നിര്‍മിതികള്‍ എന്നിവക്കായി ഭൂമി പരിവർത്തനം നടത്തുന്നതിന് ഫീസ് ഒഴിവാക്കും.

കൂടാതെ ജീവനോപാധി ലക്ഷ്യമാക്കിയുള്ള 5000 സ്ക്വയര്‍ഫീറ്റിന് താഴെ വിസ്തീര്‍ണമുള്ള കൊമേഷ്യല്‍/ഇന്‍ഡസ്ട്രിയല്‍ കെടിടങ്ങള്‍ നിർമ്മിക്കുന്നതിനാവശ്യമായ ഭൂമിയുടെ പരിവർത്തനത്തിലും ഫീസ് ഉണ്ടായിരിക്കുന്നതല്ല. 5000-10,000 സ്ക്വയര്‍ഫീറ്റിനിടയിലുള്ള കെടിടങ്ങള്‍ക്കായുള്ള ഭൂമിക്ക് ന്യായവിലയുടെ ഒരു ശതമാനമാണ് ഈടാക്കുക. 10,000 സ്ക്വയര്‍ഫീറ്റിന് മുകളിലുള്ള നിർമ്മാണത്തിനായുള്ള ഭൂമിയുടെ പരിവർത്തനത്തിന് ന്യായവിലയുടെ രണ്ട് ശതമാനം ഈടാക്കും. മറ്റു തരത്തിലുള്ള വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമിയ്ക്ക് ന്യായവിലയുടെ അഞ്ച് ശതമാനവും ഈടാക്കും.

ഭൂപതിവ് ഭേദഗതി ചട്ടങ്ങൾ അംഗീകരിക്കുന്നതോടെ മലയോരജനത ആറു പതിറ്റാണ്ടിലേറെക്കാലമായി അനുഭവിക്കുന്ന ഭൂമി ഉപയോഗം സംബന്ധിച്ച വിവേചനത്തിന് ശാശ്വത പരിഹാരമാവുകയാണെന്ന് സർക്കാർ വ്യക്തമാക്കി. പതിച്ചു കിട്ടിയ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങളാകെ നിയമവിരുദ്ധമാണെന്ന്‌ കണക്കാക്കപ്പെടുന്ന നിലയുണ്ടായിരുന്നു. മലയോര മേഖലയിലെ ജനജീവിതത്തെയാകെ രൂക്ഷമായി ബാധിക്കുന്ന ഈ സാഹചര്യമാണ് ഭൂപതിവ് ചട്ട ഭേദഗതി എന്ന ആശയത്തിലേക്ക് സർക്കാരിനെ നയിച്ചതെന്നും സർക്കാർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...